ദോഹ: പ്രവാസികള്‍ നിക്ഷേപശീലം വളര്‍ത്തിക്കൊണ്ടു വരികയും അതുവഴി സാമ്പത്തികമായ സുസ്ഥിരത ആര്‍ജ്ജിച്ചെടുക്കുകയും വേണമെന്ന് ഖത്തര്‍ കെ എം സി സി തിരൂരങ്ങാടി മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കര്‍ശനമായ സാമ്പത്തിക അച്ചടക്കം നടപ്പാക്കുന്നതിലൂടെയും ആര്‍ഭാടങ്ങള്‍ക്ക് അവധി കൊടുക്കുന്നതിലൂടെയും നല്ല മാതൃകകള്‍ സൃഷ്ടിക്കാനും അതുവഴി വെല്ലുവിളികള്‍ നേരിടാനും തയ്യാറാവണമെന്ന് കണ്‍വെന്‍ഷന്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് എസ് എ എം ബഷീര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ ഫണ്ടിനായുള്ള കെ എം സി സി സംസ്ഥാന ജില്ലാ ഫണ്ടിലേക്കുള്ള സംഭാവന ചടങ്ങില്‍ വെച്ച് കൈമാറി. മണ്ഡലം കമ്മറ്റി പുറത്തിറക്കിയ കലണ്ടര്‍, ടീമിന്റെ ജഴ്‌സി എന്നിവയുടെ പ്രകാശനം കണ്‍വെന്‍ഷനില്‍ വെച്ച് നടന്നു.
സംസ്ഥാന കെ എം സി സി സെക്രട്ടറി ഇസ്മായീല്‍ പൂഴിക്കല്‍, ജില്ലാ കെ എം സി. സി ജനറല്‍ സെക്രട്ടറി അക്ബര്‍ വെങ്ങശ്ശേരി, ജില്ലാ നേതാക്കളായ അലി മൊറയൂര്‍, റഫീഖ് പള്ളിയാളി, സവാദ് വെളിയങ്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രവാസികളും സമ്പാദ്യശീലവും എന്ന വിഷയത്തില്‍ പിടി ഫിറോസ് ക്ലാസ്സ് നല്‍കി. മണ്ഡലം ഭാരവാഹികളായ ജാബിര്‍ ഉള്ളണം, ഇല്യാസ്, അഹമ്മദ് കബീര്‍, അഹമ്മദ് സലീം, ഷംസീര്‍ യൂ കെ, ജംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശറഫുദ്ധീന്‍ ഖിറാഅത്ത് നടത്തി, സീനിയര്‍ വൈസ് പ്രസിഡന്റ് സൈനുദ്ധീന്‍ ചെമ്മഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ഡലം ജനറല്‍ സെക്രടറി ഷംസീര്‍ മാനു സ്വാഗതവും മണ്ഡലം ട്രഷറര്‍ അലിമോന്‍ നന്ദിയും പറഞ്ഞു.