മസ്‌കത്ത്: ഇബ്രയില്‍ എന്‍ആര്‍സി വിരുദ്ധ കൂട്ടായ്മ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജോഷി എടശേരി സിഎഎ നിയമത്തെ കുറിച്ചും അതിന്റെ രാഷ്ടീയ പശ്ചാത്തലത്തെ കുറിച്ചും വിശദീകരിച്ചു. ആളുകളുടെ സംശയനിവാരണത്തിന് ശേഷം നാട്ടിലെ എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളുടെ വീഡിയോ പ്രദര്‍ശനം നടന്നു.
നിരവധിയാളുകള്‍ പങ്കെടുത്ത പരിപാടിയില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തിയും ആസാദി മുദ്രാവാക്യം മുഴക്കിയും മനുഷ്യമതില്‍ തീര്‍ത്തും നാട്ടിലെ പ്രക്ഷോഭങ്ങള്‍ക്ക് പ്രവാസികള്‍ ഐക്യദാര്‍ഢ്യമേകി.
എന്‍ആര്‍സി വിരുദ്ധ കൂട്ടായ്മ കോഡിനേറ്റര്‍ മുഹമ്മദ് റിയാസ് സ്വാഗതം ആശംസിച്ചു. ചെയര്‍മാന്‍ മഹ്മൂദ് ഹാജി അധ്യക്ഷനായിരുന്നു. തോമസ് ചെറിയാന്‍, ഷമ്മാസ്, അലി ഒ പി, നഈം, സലീം എന്നിവര്‍ വിവിധ സംഘടനകളെ പ്രധിനിധീകരിച്ച് പങ്കെടുത്തു. ഷമ്മാസ് നന്ദി പറഞ്ഞു.