പ്രളയ ദുരിതാശ്വാസം; 50,000 റിയാൽ നൽകി പെട്രോളിയം ഡെവലപ്‌മെന്റ് ഒമാൻ


1 min read
Read later
Print
Share

മസ്‌കറ്റ്: കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിനായി 50,000 റിയാൽ സംഭാവന ചെയ്ത് പെട്രോളിയം ഡെവലപ്‌മെന്റ് ഒമാൻ (പി.ഡി.ഒ.). സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഒമാനിലെ ഏറ്റവുംവലിയ ഇന്ധന ഉത്പാദന സ്ഥാപനമാണ് പി.ഡി.ഒ. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (പി.ഡി.ഒ.) വഴിയാണ് പി.ഡി.ഒ. ഫണ്ട് കൈമാറിയത്.

ജീവനക്കാരിൽനിന്ന് പിരിച്ചെടുത്ത 20,000 റിയാലിന് പുറമെ പി.ഡി.ഒ. സോഷ്യൽ ഇൻവെസ്റ്റ്‌മെന്റ് പദ്ധതിയിൽ നിന്നുള്ള 30,000 റിയാൽകൂടി ചേർത്താണ് കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത്.

മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർ പി.ഡി.ഒ.യിൽ ജോലി ചെയ്യുന്നുണ്ട്. പി.ഡി.ഒ. വാല്യൂ ക്രിയേഷൻ ഡയറക്ടർ അബ്ദുൽ അമീർ അൽ അജ്മി, ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ചെയർമാൻ അലി അൽ റൈസിക്ക് 50,000 റിയാലിന്റെ ചെക്ക് കൈമാറി. നേരത്തെ യെമൻ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടെ പി.ഡി.ഒ. സാമ്പത്തിക സഹായം നൽകിയിരുന്നു.

Content Highlights: kerala flood-petroleum development oman

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram