കുവൈത്ത് സിറ്റി : പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് പോകുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് കുനിയിലിന് ഐ.ഐ.സി അബൂഹലീഫ യൂണിറ്റും കേന്ദ്ര കമ്മിറ്റിയും യാത്രയയപ്പ് നല്‍കി.
സംഗമത്തില്‍ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ശാദുലി അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി എഞ്ചി. അന്‍വര്‍ സാദത്ത്, അബ്ദുല്‍ അസീസ് സലഫി, പി.വി അബ്ദുല്‍ വഹാബ്, ഫില്‍സര്‍ കോഴിക്കോട്, സലീം മാസ്റ്റര്‍, ഹാരിസ് മങ്കട, താജുദ്ദീന്‍ നന്തി, കോയ കോഴിക്കോട്, സകരിയ്യ പാലക്കാട്, അബ്ദുല്ലത്തീഫ് പേക്കാടന്‍, നാസര്‍ മൗലവി മുട്ടില്‍ എന്നിവര്‍ സംസാരിച്ചു.
മുഹമ്മദിനുള്ള ഉപഹാരം മൊഹിയുദ്ധീന്‍ മൗലവി കാന്തപുരം നല്‍കി.