To advertise here, Contact Us



ഇബ്റാഹീം കബീറിന് കെ.ഐ.ജി ഫര്‍വാനിയ ഏരിയ സമിതി യാത്രയയപ്പ് നല്‍കി


1 min read
Read later
Print
Share

ഇബ്റാഹീം കബീറിനുള്ള ഏരിയ സമിതിയുടെ ഉപഹാരം ഏരിയ പ്രസിഡന്റ് സി.പി.നൈസാം സമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ കൈമാറുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെ.ഐ.ജി ഖൈത്താന്‍ യൂണിറ്റ് സെക്രട്ടറിയും ഫര്‍വാനിയ ഏരിയ സമിതി അംഗവുമായ തളിക്കുളം ഇബ്രാഹീം കബീറിന് കെ.ഐ.ജി ഫര്‍വാനിയ ഏരിയ സമിതി യാത്രയയപ്പ് നല്‍കി. ഏരിയ പ്രസിഡന്റ് സി.പി.നൈസാം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഹനീഫ, ഷാനവാസ്, നഈം, അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ റസാഖ് നദ് വി, സി.കെ.നജീബ്, അബ്ദുല്‍ വാഹിദ്, പി.ടി.ശരീഫ്, അഫ്താബ് ആലം, ലായിക് അഹമ്മദ്, അനീസ് അബ്ദുല്‍ സലാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഇബ്റാഹീം കബീര്‍ മറുപടി പ്രസംഗം നിര്‍വഹിച്ചു. അനീസ് അബ്ദുല്‍ സലാമിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയുടെ സമാപനം സി.പി.നൈസാം നിര്‍വഹിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us