-
കുവൈത്ത്: ഗര്‍ഭിണികളായ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിരമായ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രാലയത്തിനും, ജി സി സി രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്കും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ജോസ് അബ്രഹാം നിവേദനം സമര്‍പ്പിച്ചു. വൈദ്യസഹായത്തിനും പരിചരണത്തിനുമായി സ്വന്തം നാട്ടിലേക്ക് വരാന്‍ തയ്യാറായിട്ടും, ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഗര്‍ഭിണികളായ സ്ത്രീകളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതിനാലാണ്, പ്രവാസി ലീഗല്‍ സെല്‍ ഈ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉന്നയിച്ചു കൊണ്ട് നിവേദനം സമര്‍പ്പിച്ചത്.
പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച നിവേദനം പരിഗണിച്ചു കൊണ്ട്, വിദേശ കാര്യ മന്ത്രാലയവും, അംബാസഡര്‍മാരും, നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഗര്‍ഭിണികളായ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ആശ്വാസം പകരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസും, ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പില്‍ അറിയിച്ചു.