ഫര്‍വാനിയ: കുവൈത്തിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ് റൗദാ എഫ്‌സി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഫര്‍വാനിയ ദാജീജ് അത്തൂസ് ഹാളില്‍ വെച്ച് നടന്ന ഇഫ്താര്‍ മീറ്റില്‍ ക്ലബ് ഭാരവാഹികളും, കളിക്കാരും, കുവൈത്ത് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. പ്രസിഡന്റ് ഷബീര്‍ സാസ്‌കോ അധ്യക്ഷത വഹിച്ചു. ഷമീര്‍ വളാഞ്ചേരി, ടീം മനേജര്‍ ഉമൈര്‍ അലി, അലി പൂന്തല, ഷാലി മോന്‍ കാളികാവ്, ഷഫീഖ് കൊല്ലം, ജവാദ് നാലകത്ത്, ജലീല്‍ വട്ടുപാറ, ഷഫീഖ് തീരുര്‍ എന്നിവര്‍ സംസാരിച്ച ചടങ്ങില്‍ കിഫാക് മെംബര്‍മാരായ മന്‍സൂര്‍ കുന്നതേരി, ബേബി നൗഷാദ്, ഗുലാം മുസ്തഫ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുവൈത്ത് നാഷണല്‍ ക്രിക്കറ്റ് ടീം പ്ലയെര്‍ ഡിജു സേവിയനേയും കിഫാക് ഇന്റര്‍ ഡിസ്റ്റിക് ടൂര്‍ണമെന്റ് ചാമ്പ്യന്‍മാരായ കണ്ണൂര്‍ ഫുട്‌ബോള്‍ ടീം അംഗവും റൗദാ എഫ്‌സി ഗോള്‍ കീപ്പര്‍ റംസീറിനേയും ചടങ്ങില്‍ അനുമോദിച്ചു. മുഹമ്മദ് കാവനൂര്‍ സ്വാഗതവും സിദ്ദിഖ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു.
Share this Article
Related Topics