കുവൈത്തില്‍ മത്സ്യബന്ധനം പ്രതിസന്ധിയില്‍


പി.സി.ഹരീഷ്

1 min read
Read later
Print
Share

കുവൈത്ത് സിറ്റി: സര്‍ക്കാറിന്റെ അനാസ്ഥ മൂലം പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് കുവൈത്തി ഫിഷര്‍മെന്‍ അസോസിയേഷന്‍ പ്രസിഡന്റ് സാഹര്‍ അല്‍ സൗയാന്‍. കടല്‍ത്തീരത്ത് അനുയോജ്യമായ നങ്കൂരമിടുന്ന സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പരമ്പരാഗത ഷംലാന്‍ നഖാ ബോട്ട് സങ്കേതം അടയ്ക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും അസോസിയേഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഷംലാന്‍ നാഖാ ബോട്ട് സങ്കേതം അടയ്ക്കാനുള്ള തീരുമാനം അനുയോജ്യമായ മറ്റൊരിടം കണ്ടെത്തുന്നതുവരെ നിര്‍ത്തിവെക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍, നിലവില്‍ അല്‍ ഷംലാന്‍ നഖായിലുള്ള 180 മത്സ്യ ബന്ധന ബോട്ടുകളും അതിലെ ജീവനക്കാരെയും മാറ്റി പാര്‍പ്പിക്കണം.

മത്സ്യബന്ധന മേഖലയിലെ ഉപകരണങ്ങളുടെ വന്‍ വിലവര്‍ധനയും കടല്‍ക്കൊള്ളക്കാരും മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്. 308 സ്വദേശികള്‍ക്കാണ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. 460 ലൈസന്‍സുള്ള വിദേശികളും ഏകദേശം 3800 വിദേശ തൊഴിലാളികളും ഈ മേഖലയില്‍ ജോലി ചെയ്യുന്നു. വിദേശി തൊഴിലാളികളില്‍ അധികവും ഇന്ത്യക്കാരും ഈജിപ്തുകാരുമാണ്. ഈ മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അസോസിയേഷന്‍ തൊഴില്‍ സാമൂഹ്യ ധനകാര്യമന്ത്രി ഹിന്ദ് അല്‍ സുബീഹിനോട് ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram