-
കാലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്‌കോ ബേ-ഏരിയയിലെ കാസ്‌ട്രോ വാലി മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ ഏഴംഗ സമിതിയിലേക്ക് മലയാളിയായ ടോജോ തോമസ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പുതുതായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അല്‍ പാദ്രോ, ഇല്യാ പ്രൊകൊപ്പോഫ് എന്നിവര്‍ക്കൊപ്പമാണ് മേഖലയുടെ ചുമതല വഹിക്കുന്ന അലമേഡ കൗണ്ടി സൂപ്പര്‍വൈസര്‍ നെയ്റ്റ് മൈലി, ബേ-ഏരിയ മലയാളികള്‍ക്ക് സുപരിചിതനായ ടോജോ തോമസിനെയും നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. കാസ്‌ട്രോ വാലി മുന്‍സിപ്പല്‍ കൗണ്‍സിലില്‍ ഇത്തരമൊരു പദവിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ തെക്കനേഷ്യന്‍ വംശജനാണ് സാന്‍ഫ്രാന്‍സിസ്‌കോ സിലിക്കണ്‍ വാലി നിവാസികളായ പ്രവാസികള്‍ക്ക് സുപരിചിതനും നോര്‍ത്തേണ്‍ കാലിഫോര്‍ണിയ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, ട്രസ്റ്റി ബോര്‍ഡ് മെമ്പറും ഫോമയുടെ വെസ്റ്റ് റീജിയന്‍ മുന്‍ വൈസ് പ്രസിഡന്റുമായ ടോജോ തോമസ്. കാസ്‌ട്രോ വാലി പ്രദേശത്തെ സ്‌കൂള്‍കുട്ടികളുള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരുടെ പൂര്‍ണ്ണസുരക്ഷ ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികള്‍ക്കാവും ടോജോ തോമസ്സ് സാരഥ്യം വഹിക്കുക.
വാര്‍ത്ത അയച്ചത് : സാജന്‍ ജോസ്