മനാമ: ഇരുപത്തിമൂന്നു വര്‍ഷത്തെ ബഹ്‌റൈന്‍ പ്രവാസത്തിനു വിരാമം കുറിച്ച് നാട്ടിലേക്ക് യാത്രയാകുന്ന തിരുവനന്തപുരം സ്വദേശി അനില്‍ദേവ്, ചെങ്ങന്നൂര്‍ സ്വദേശി അനില്‍ വര്‍ഗ്ഗീസ് എന്നിവര്‍ക്ക് ' അഷ്‌റഫ്‌സ് കമ്പനി പ്രവര്‍ത്തകര്‍ ഊഷ്മളമായ യാത്രയയപ്പു നല്‍കി. ഹൂറ അല്‍ ഒസ്‌റ റസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടിയില്‍ വിനോദ് മാത്യു, ഹിഷാം, അലവി പറശ്ശിരി, സജിത്കുമാര്‍, വികാസ്, അനില്‍കുമാര്‍, സജിത്കുമാര്‍, ശ്രീദേവി വിജു, സിറാജ്, റഫീഖ് എംടി, ഷിജു, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അനില്‍ ദേവ്, അനില്‍ വര്‍ഗ്ഗീസ് എന്നിവര്‍ക്കുള്ള സ്‌നേഹോപഹാരം 'അഷ്‌റഫ്‌സ്' ഡിവിഷണല്‍ മാനേജര്‍ വിനോദ് മാത്യു കൈമാറി.
പ്രജീഷ് തൊട്ടില്‍പ്പാലം അവതരിപ്പിച്ച കലാപരിപാടികള്‍ കൊഴുപ്പുകൂട്ടി. മറുപടി പ്രസംഗം നടത്തിയ അനില്‍ ദേവ്, അനില്‍ വര്‍ഗീസ് എന്നിവര്‍ കമ്പനി നല്‍കിയ സഹായ സഹകരങ്ങള്‍ക്കുള്ള നന്ദി അറിയിച്ചു.
അഷ്‌റഫ് ഹൈദ്രു , ഷാജി ചീരക്കണ്ടി, ശ്രുതിരാജ് , റോജിത് , ഇര്‍ഷാദ് നാദാപുരം എന്നിവര്‍ പരിപാടിക്ക് നേതൃത്യം നല്‍കി. ഷെമീര്‍ ബിന്‍ ബാവയുടെ കൃതജ്ഞതയോടെ പരിപാടികള്‍ അവസാനിച്ചു.