മനാമ: 35 വര്‍ഷക്കാലം ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിക്കുകയും 2001 മുതല്‍ ബഹ്‌റൈന്‍ കേരളീയ സമാജം അംഗവും അമേരിക്കന്‍ എംബസ്സി ജീവനക്കാരനുമായ തിരുവനന്തപുരം സ്വദേശി സ്വര്‍ണ്ണപ്പനും കുടുംബത്തിനും സമാജം ബാബുരാജ് ഹാളില്‍ യാത്രയയപ്പു നല്‍കി.
പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള സമാജത്തിന്റെ സ്‌നേഹോപഹാരം നല്‍കി.
സമാജം ജനറല്‍ സെക്രട്ടറി എം പി രഘു, മറ്റു സമാജം ഭരണ സമതി അംഗങ്ങള്‍ ,സുഹൃത്തുക്കള്‍ എന്നിവര്‍ യാത്രയയപ്പു വേളയില്‍ പങ്കെടുത്തു.