മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സാം മാത്യുവിന്റെ അകാല നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് അനുശോചനം രേഖപ്പെടുത്തി.
വര്‍ഷങ്ങളായി സൗദി അറേബ്യയില്‍ ജോലി ചെയ്തു വരികയായിരുന്ന സാം മാത്യു വേള്‍ഡ് മലയാളി കൗണ്‍സില്‍ റിയാദ് പ്രൊവിന്‍സ് സെക്രട്ടറി, പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് സെക്രട്ടറി രാധാകൃഷ്ണന്‍ തെരുവത്ത്, ബഹ്റൈന്‍ ചെയര്‍മാന്‍ ശ്രീധര്‍ തേറമ്പില്‍, പ്രസിഡന്റ് ദീപക് മേനോന്‍, സെക്രട്ടറി ആനന്ദ് ജോസഫ്, ട്രഷറര്‍ ഷിബു വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ രാഖി ജനാര്‍ദ്ദനന്‍, രവി സോള,കെ.എസ്.ബൈജു, റിഷാദ് വലിയകത്ത് എന്നിവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു.