മനാമ: നവഭാരത ശില്‍പിയായ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28 മത് രക്തസാക്ഷിത്വ ദിനാചരണം ബഹ്‌റൈന്‍ ഐ വൈ സി സി ഹമദ്ടൗണ്‍ ഏരിയ കമ്മറ്റി സംഘടിപ്പിച്ചു.
ഐ വൈ സി സി ദേശിയ പ്രിസിഡന്റ് ബ്ലസ്സന്‍ മാത്യു പരിപാടി ഉത്ഘാടനം ചെയ്തു. അനില്‍ കുമാര്‍ യു.കെ മുഖ്യ പ്രഭാഷണം നടത്തി. ദേശിയ ഭാരവാഹികളായ റിച്ചി കളത്തുരേത്ത്, ഷബീര്‍ മുക്കന്‍, വിനോദ് ആറ്റിങ്ങല്‍, അലന്‍ ഐസക്ക്, ഷഫീഖ് കൊല്ലം, ലൈജു തോമസ്, എബിയോണ്‍, നബീല്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഹമദ്ടൗണ്‍ ഏരിയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം നസീര്‍ പാങ്ങോട് ആധ്യക്ഷത വഹിച്ച യോഗത്തില്‍ മൂസാ കോട്ടക്കല്‍ സ്വാഗതവും, സച്ചിന്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു.
Content Highlights: Rajiv gandhi