മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഷാവി അല്‍ അബ്‌റാജ് എന്ന സ്ഥാപനത്തില്‍ ബ്രെഡ് മേക്കര്‍ ആയി ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഇസ്ലാം ഖാന്റെ(58) മൃതദേഹമാണ് ഇന്നലെ രാവിലെ ജബ്ലത് അല്‍ ഹബ്ഷി എന്ന സ്ഥലത്ത് റോഡരികില്‍ കണ്ടെത്തിയത്.
നാലു ദിവസം മുമ്പ് മുഹമ്മദിനെ കാണാതായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലയക്കും.