മനാമ: ബഹ്‌റൈനില്‍ 40 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എബ്രഹാം മാത്യുവിനും ഭാര്യ എലിസബത്ത് എബ്രഹാമിനും സുഹൃത്തുക്കള്‍ ചേര്‍ന്ന് യാത്രയയപ്പു നല്‍കി. ഒരേ സ്ഥാപനത്തില്‍ തന്നെയാണ് കൊല്ലം സ്വദേശിയായ എബ്രഹാം മാത്യു 40 വര്‍ഷവും ജോലി ചെയ്തത്. ജോലി കഴിഞ്ഞുള്ള സമയം ബഹ്‌റൈനിലെ സാമൂഹ്യ ആത്മീയ മേഖലകളില്‍ സജീവമായിരുന്നു.
മനാമ ഫുഡ് സിറ്റി പാര്‍ട്ടി ഹാളില്‍ ഇന്നലെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് സംഘടിപ്പിച്ച യാത്രയയപ്പ് മീറ്റിംഗില്‍ ബഹ്‌റൈന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അസി. വികാരി. റെജി. ടി. എബ്രഹാം അദ്ധ്യക്ഷത വഹിക്കുകയും മെമന്റോ നല്‍കി ആദരിക്കുകയും ചെയ്തു. ഡോ. ജോര്‍ജ്ജ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
കോശി സാം, റ്റി. റ്റി. ജോണ്‍, തോമസ് മാത്യു, ബാജി ഓടംവേലി, തോമസ് എബ്രഹാം, ചാക്കോ പി മത്തായി, ജോര്‍ജ്ജ് കെ. മാത്യു, ജോണ്‍ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഫ്രണ്ട്‌സ് ഓഫ് പേള്‍ ഓഫ് അറേബ്യയാണ് പരിപാടി സംഘടിപ്പിച്ചത്.
ഭാര്യ എലിസബത്ത് എബ്രഹാം ബി.ഡി. എഫ്. ഹോസ്പിറ്റലിലാണ് ജോലി ചെയ്തിരുന്നത്.