മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി ജനുവരി 25-ന് മനാമ അല്‍ രാജ സ്‌കൂളില്‍ വെച്ച് നടത്തുന്ന നാല്‍പതാം വാര്‍ഷികാഘോഷ ഉദ്ഘാടനത്തിന്റെ ഭാഗമായി ചിത്രരചന മത്സരം സംഘടിപ്പിച്ചു.
മനാമ ഗോള്‍ഡ്‌സിറ്റിയിലെ കെ.സിറ്റി ബിസിനസ്സ് സെന്റര്‍ ഹാളില്‍ നടന്ന മത്സരത്തില്‍ അമ്പതിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജൂനിയര്‍ വിഭാഗത്തിന് ചിത്രരചനയും സബ്ജൂനിയര്‍ വിഭാഗത്തിന് പെയിന്റിംഗ് മത്സരവുമാണ് സംഘടിപ്പിച്ചത്.
വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും കെ.എം.സി.സി സംസഥാന പ്രസിഡന്റ് എസ്.വി ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, സെക്രട്ടറിമാരായ കെ.പി മുസ്തഫ, കെ.കെ.സി മുനീര്‍, കെ.എം.സി.സി വനിതാവിങ് പ്രസിഡന്റ് നസീമ ജലീല്‍, ജനറല്‍ സെക്രട്ടറി സല്‍മ നിസാര്‍ ഉസ്മാന്‍, ട്രഷറര്‍ ഫൗസിയ ഇഖ്ബാല്‍, പി.വി മന്‍സൂര്‍, പി.കെ ഇസ്ഹാഖ്, മഹമൂദ് ഹാജി കുയ്യാലില്‍ എന്നിവര്‍ വിതരണം ചെയ്തു.
ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മിയ മറിയം അലെക്‌സ്, സബ് ജൂനിയര്‍ പെയിന്റിങ് മത്സരം ഒന്നാം സ്ഥാനം നേടിയ മറിയം അസ്മി
വിജയികള്‍- ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മിയ മറിയം അലെക്‌സ് (ഏഷ്യന്‍ സ്‌കൂള്‍) രണ്ടാം സ്ഥാനം പദ്മപ്രിയ (പ്രിയദര്‍ശിനി ഇന്ത്യന്‍ സ്‌കൂള്‍), മൂന്നാം സ്ഥാനം എം. നന്ദന.
സബ് ജൂനിയര്‍ പെയിന്റിങ് മത്സരം- ഒന്നാം സ്ഥാനം മറിയം അസ്മി (ഇന്ത്യന്‍ സ്‌കൂള്‍ ), രണ്ടാം സ്ഥാനം മനുപ്രിയ മനോജ് (ഇന്ത്യന്‍ സ്‌കൂള്‍ ), മൂന്നാം സ്ഥാനം സെംഹ ഫാത്തിമ (ഇന്ത്യന്‍ സ്‌കൂള്‍ ).