മനാമ: ബഹ്‌റൈന്‍ 'ഓവര്‍സീസ് രജനികാന്ത് രാശിക്കാര്‍ മണ്‍റം ബഹ്‌റൈന്‍' എന്ന പേരില്‍ സംഘടന രൂപവത്കരിക്കാനുള്ള നിയമപരമായി നടപടികള്‍ ആരംഭിച്ചതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രജനികാന്തിന്റെ ആരാധകര്‍ പ്രധാനമായും തമിഴ്നാട്ടില്‍ നിന്നുള്ളവരാണെങ്കിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ രജനി ആരാധകര്‍ക്കും സംഘടനയില്‍ പ്രവേശനം നല്‍കും.
ബഹറിനിലെ പ്രവാസികള്‍ സംഘടന ഉണ്ടാക്കുന്നതിനായി രജനികാന്ത് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
സന്നദ്ധ സംഘടനയായി പ്രവര്‍ത്തിക്കാനും പ്രവാസി സമൂഹത്തിന് സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള സംഘടന എന്ന നിലയിലാണ് മണ്‍റം മുന്നോട്ടു പോകുക. വാര്‍ത്താസമ്മേളനത്തില്‍ കെ. സുരേഷ്, വിനോദ്, രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.