നഗരങ്ങള്‍ വ്യാപിക്കുകയും പച്ചപ്പ് ചുരുങ്ങുകയും ചെയ്യുന്ന കാലമാണിത്. ഇക്കാലത്ത് തന്റേതായ രീതിയില്‍ പച്ചപ്പ് പടര്‍ത്താനുള്ള ശ്രമം നടത്തുന്ന ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.
ഓട്ടോറിക്ഷയുടെ വശങ്ങളില്‍, പ്ലാസ്റ്റിക് പാത്രങ്ങളില്‍ മണ്ണ് നിറച്ച് ചെടികള്‍ വളര്‍ത്തിയിരിക്കുന്നതിന്റെ ചിത്രമാണ് അക്ഷയ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ഈ കാഴ്ച തന്റെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹത്തെ കുറിച്ചും തന്റേതായ രീതിയില്‍ പച്ചപ്പു പരത്താനുള്ള ശ്രമത്തെ കുറിച്ചും ഒരുപാട് അഭിമാനം തോന്നുന്നു.- അക്ഷയ് ട്വിറ്ററില്‍ കുറിച്ചു. ഫോട്ടോയ്ക്കും കുറിപ്പിനുമൊപ്പം ഗ്രീന്‍ വേള്‍ഡ് എന്ന ഹാഷ് ടാഗും അക്ഷയ് നല്‍കിയിട്ടുണ്ട്.
content highlights: akshay kumar shares photos of auto rikshaw fitted with plants