അടുക്കളയില്‍ ഭക്ഷണ സാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില നുറുങ്ങു വിദ്യകള്‍ പരീക്ഷിച്ചാല്‍ ഇതിനൊരു ശാശ്വത പരിഹാരം നേടാം
- ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്ന പാത്രത്തില്‍ ആപ്പിള്‍ വെച്ചാല്‍ കിഴങ്ങ് മുളയ്ക്കില്ല
- തക്കാളിയുടെ ഞെട്ടു താഴെ വരുന്ന രീതിയില്‍ വെച്ചാല്‍ കേടാവാതെയിരിക്കും
- ചീര, മല്ലിയില്ല എന്നിവ പത്ര കടലാസില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക
- കാരറ്റിന്റെ അറ്റം മുറിച്ച് വായു കടക്കാത്ത വിധം പൊതിഞ്ഞ് വച്ചാല്‍ കേടുവരാതെയിരിക്കും
- നാരങ്ങ വെള്ളത്തില്‍ ഇട്ട് ഫ്രിഡ്ജില്‍ സുക്ഷിച്ചാല്‍ പുതുമയോടെ ഏറെ കാലം നില്‍ക്കും
- ഏത്തപ്പഴം കറുത്ത പ്ലാസ്റ്റിക് കൂടിലാക്കി ഫ്രിഡ്ജില്‍ വച്ചാല്‍ കറുത്തു പോകില്ല
- മുളകുപൊടി ഇട്ടുവയ്ക്കുന്ന പാത്രത്തില്‍ ഒരു കഷ്ണം കായം കൂടി ഇട്ടു വയ്ക്കുക. പ്രാണി കയറില്ല.