പാചകം നെല്ലിക്ക പോലെയാണെന്ന് പറയാം ആദ്യം കയ്ക്കും പിന്നെ മധുരിക്കും. കഷ്ടപ്പെട്ട് അരിഞ്ഞും മുറിച്ചും അടുപ്പിലെ ചൂട് കൊണ്ടും തയ്യാറാക്കുന്ന വിഭവങ്ങള്‍ വിളമ്പി കഴിക്കുമ്പോള്‍ കിട്ടുന്ന ആ സ്ംതൃപ്തി, നമ്മള്‍ തയ്യാറാക്കിയ ഭക്ഷണം മറ്റൊരാളുടെ വയറും മനസും നിറച്ചാല്‍ കിട്ടുന്ന നിര്‍വൃതി ഇതെല്ലാം അനിര്‍വചനീയമാണ്. അടുക്കളയില്‍ പാചകം ചെയ്യാന്‍ മാത്രം അറിഞ്ഞാല്‍ പോരാ ഭക്ഷണത്തിന്‍ രുചി കൂട്ടാനും പാചകം എളുപ്പമാക്കാനുമുള്ള നുറുങ്ങുകളും അറിഞ്ഞിരിക്കണം. ചില കിടിലന്‍ ടിപ്‌സ് പരിചയപ്പെടാം
- ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ മയം കിട്ടാന്‍ ചൂടുപാലോ ചൂടുവെള്ളമോ ഒഴിച്ച് കുഴച്ചാല്‍ മതി
- ചെറുനാരങ്ങയില്‍ നിന്ന് നീര് നല്ലവണ്ണം ലഭിക്കാന്‍ അഞ്ച് മിനിറ്റ് ചെറു ചൂടുവെള്ളത്തില്‍ ഇട്ടുവയ്ക്കുക
- ചിക്കന്‍ വറുക്കുമ്പോള്‍ എണ്ണയില്‍ അല്‍പ്പം ഉപ്പ് ചേര്‍ത്താല്‍ പൊട്ടിതെറിക്കില്ല
- തൈര് അധികം പുളിക്കാതിരിക്കാന്‍ ഒരു കഷ്ണം തേങ്ങപൂള് അതില്‍ ഇട്ട് വെയ്ക്കുക
- നാരങ്ങനീര് ചേര്‍ത്ത് വെള്ളത്തില്‍ മീന്‍ അല്‍പ്പനേരം ഇട്ടുവെയ്ക്കുക. ഇതിനു ശേഷം മസാല പുരട്ടി വറുത്താല്‍ വറുക്കുന്ന മണം പുറത്ത് പോവില്ല
- ഓംലെറ്റിന് നല്ല മൃദുത്വം കിട്ടാന്‍ മുട്ട അടിക്കുമ്പോള്‍ പാലോ വെള്ളമോ അല്‍പ്പം ചേര്‍ക്കുക