ഇറച്ചിക്കറിയില്‍ വെള്ളം കൂടിപ്പോയാല്‍; എളുപ്പത്തില്‍ പാകം ചെയ്യാന്‍ ചില ടിപ്‌സ്


2 min read
Read later
Print
Share

ഇറച്ചി, മീന്‍ തുടങ്ങിയ നോണ്‍ വെജ് വിഭവങ്ങള്‍ നമ്മുടെ അടുക്കളിയിലെ സ്ഥിരം സാന്നിധ്യമായി കഴിഞ്ഞിരിക്കുന്നു. ചില പൊടിക്കൈകൾ ഉപയോഗിച്ചാല്‍ ഇവയുടെ പാചകം എളുപ്പമാവും.

  • ഇറച്ചിയോ, മീനോ കുറച്ചുനേരം ഫ്രിഡ്ജില്‍ വെച്ചതിനുശേഷം മുറിച്ചാല്‍ എളുപ്പത്തില്‍ മുറിക്കാന്‍ കഴിയും.
  • കോഴിക്കറിയില്‍ ഉരുളക്കിഴങ്ങ് ചേര്‍ത്താല്‍ ടേസ്റ്റ് കൂടും. ചാറ് കുറുകും.
  • ഇറച്ചിക്കറികള്‍ ഉണ്ടാക്കുമ്പോള്‍ ഗരംമസാലയേക്കാള്‍ നല്ലത് പച്ചമസാലയാണ്. (പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി അരച്ചത്)
  • പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുന്ന ഇറച്ചിക്കറിക്ക് സ്വാദ് കുറയും. എന്നാല്‍ അരപ്പ് ചേര്‍ത്ത് അടുപ്പില്‍ വെച്ച് ചാറ് പകുതി കുറയുമ്പോള്‍ പ്രഷര്‍ കുക്കറിലാക്കി തീ കുറച്ച് വേവിച്ചാല്‍ മതി.
  • മുട്ടക്കറികള്‍ക്കും കുറുമകള്‍ക്കും മസാലക്കറികള്‍ക്കും ഗ്രാമ്പൂവിന്റെ ഇലയിട്ട് കടുക് വറുത്താല്‍ മണവും സ്വാദും കൂടും.
  • പുഴമീന്‍ വൃത്തിയാക്കുമ്പോള്‍ നാരങ്ങാനീരും ഉപ്പും ചേര്‍ത്താല്‍ മീനിന്റെ മണം മാറും.
  • കൂടുതല്‍ ദിവസം വെക്കേണ്ടതാണെങ്കില്‍, മീന്‍ വൃത്തിയാക്കി ഉപ്പ്, മഞ്ഞള്‍, വിനാഗിരി മിശ്രിതം പുരട്ടി സൂക്ഷിക്കുന്നതായിരിക്കും നല്ലത്.
  • ഇറച്ചിയും മീനും പാകം ചെയ്യുമ്പോള്‍, പകുതി വേവാകുമ്പോഴേ ഉപ്പ് ചേര്‍ക്കാവൂ. നേരത്തെ ചേര്‍ക്കുന്നത് ഇറച്ചിയിലുള്ള ജൂസ് പുറമെ വരുന്നതിന് കാരണമാകുന്നു.
  • മീന്‍കറിയില്‍ ഉപ്പ് അധികമായാല്‍ അല്പം തക്കാളി അരച്ചുചേര്‍ത്താല്‍ മതി
  • ഫ്രീസറില്‍ നിന്നും എടുത്ത ഉടനെ ഇറച്ചിയും മീനും പാകം ചെയ്യരുത്.
  • മത്സ്യവും മാംസവും പാല്‍പ്പൊടി പുരട്ടി വറുത്തെടുത്താല്‍ നല്ല സ്വര്‍ണ നിറം കിട്ടും.
  • കൊഞ്ചിന്റെ മണം ഒഴിവാക്കാന്‍ ഉപ്പ്, നാരങ്ങാനീര് പുരട്ടി 15-20 മിനിട്ട് വെക്കുക. വീണ്ടും കഴുകിയശേഷം ഉപയോഗിക്കാം.
  • ഇറച്ചിക്കറിയില്‍ വെള്ളം കൂടിപ്പോയാല്‍ അല്പം മൈദ ചേര്‍ത്ത് തിളപ്പിക്കുക. കൊഴുപ്പും രുചിയും കൂടും.
  • ഓംലെറ്റ് തയ്യാറാക്കുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ പാലും ഒരു നുള്ള് കുരുമുളകുപൊടിയും ചേര്‍ത്താല്‍ ഓംലെറ്റിന് മയവും രുചിയും വര്‍ധിക്കും.
  • മീന്‍കറിയില്‍ ഉപ്പ് അധികമായാല്‍ അല്പം തക്കാളി അരച്ചുചേര്‍ത്താല്‍ മതി.
  • കൂന്തളും ചെമ്മീനും കൂടുതല്‍ നേരം വേവിക്കരുത്. അഞ്ച് മിനുട്ടില്‍ കൂടുതല്‍ വേവിച്ചാല്‍ ഉറപ്പുകൂടിവരും.
  • മട്ടനോ ബീഫോ ഉറപ്പ് കൂടിയതാണെങ്കില്‍ പാകം ചെയ്യുമ്പോള്‍ കുറച്ച് പച്ചപപ്പായയുടെ നീരു ചേര്‍ത്താല്‍ പെട്ടെന്ന് മൃദുവായി കിട്ടും.
  • മീന്‍ കറി കുറേ ദിവസം ഉപയോഗിക്കണമെങ്കില്‍ ചേരുവയില്‍ നിന്ന് മല്ലിപ്പൊടിയും ചുവന്നുള്ളിയും ഒഴിവാക്കുക.
Content Highlights: Kitchen tips, cooking tips, cooking, easy cooking, food news, non veg cooking

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram