സാമ്പാറിന് കൊഴുപ്പ് കൂട്ടാം, ഉണക്കമീനിന്റെ ഉപ്പ് കുറയ്ക്കാം; ചില പൊടിക്കൈകള്‍


2 min read
Read later
Print
Share

നല്ല കൊഴുത്ത സാമ്പാറാണല്ലോ കല്യാണത്തിലെ കേമന്‍. ഇനി വീട്ടിലും ഉണ്ടാക്കാം നല്ല കൊഴുപ്പുള്ള സാമ്പാര്‍.

ല്യാണത്തിന് പോകുമ്പോ കിട്ടുന്ന സാമ്പാറ് പോലെയല്ലല്ലോ വീട്ടിലുണ്ടാക്കുന്ന സാമ്പാര്‍. അതെന്താ അങ്ങനെ കുട്ടിക്കാലത്ത് ഈ ഒരു സംശയം വരാത്തവര്‍ കുറവായിരിക്കും. നല്ല കൊഴുത്ത സാമ്പാറാണല്ലോ കല്യാണത്തിലെ കേമന്‍. ഇനി വീട്ടിലും ഉണ്ടാക്കാം നല്ല കൊഴുപ്പുള്ള സാമ്പാര്‍.

സാമ്പാര്‍ ഉണ്ടാക്കുമ്പോള്‍ പരിപ്പിനൊപ്പം ഒരു സ്പൂണ്‍ ഉണക്കലരി കൂടി പൊടിച്ചു ചേര്‍ത്താല്‍ മതി സാമ്പാറിന് നല്ല കൊഴുപ്പ് ലഭിക്കും. ഉപ്പുമാവ് കട്ട പിടിക്കുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. ഇതൊഴിവാക്കാന്‍, ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ കട്ട പിടിക്കാതിരിക്കാന്‍ റവ എണ്ണയില്‍ വറുത്ത ശേഷം ഉപ്പുമാവ് ഉണ്ടാക്കിയാല്‍ മതി.

വറുത്ത മീനിലും മണം ഇഷ്ടപ്പെടാത്തവരുണ്ടോ ഉണ്ടെങ്കില്‍ മീനിന്റെ മണം ഇല്ലാതാക്കാനായി ഈ വിദ്യ പരീക്ഷിക്കാം. മീനില്‍ കടലമാവ്, മഞ്ഞള്‍പൊടി എന്നിവ വെള്ളത്തില്‍ കുഴച്ച് പുരട്ടി അര മണിക്കൂര്‍ വച്ചതിനു ശേഷം കഴുകിയെടുക്കുക. ശേഷം സാധാരണ പോലെ അരപ്പു പുരട്ടി വറുത്തെടുക്കാം.

ഇനി, മീന്‍ വറുക്കുമ്പോള്‍ പൊടിഞ്ഞു പോകാതിരിക്കാന്‍ ഇതാ മറ്റൊരു വിദ്യ. മീനില്‍ അരപ്പു പുരട്ടിയ ശേഷം ഒരു മുട്ട പൊട്ടിച്ച് നന്നായി കലക്കിയെടുത്തതില്‍ ചെറുതായി മുക്കി കുറച്ചു നേരം വച്ച ശേഷം വറുക്കുക. മീന്‍ പൊടിയില്ല.

ഉണക്കമീനിന് ഉപ്പ് കൂടുതലാണെങ്കില്‍ പാചകം ചെയ്യാനെടുക്കുന്ന ഉണക്കമീന്‍ കഴുകുന്ന വെള്ളത്തില്‍ മീനിനൊപ്പം അല്‍പം പേപ്പര്‍ കഷണങ്ങള്‍ കൂടി ഇട്ടു വച്ചാല്‍ മതി. മീനിന്റെ ഉപ്പ് കുറഞ്ഞു കിട്ടും. മീനിന്റെ ഉളുമ്പ് ഗന്ധം മാറിക്കിട്ടാന്‍ മീന്‍ കഷണങ്ങളാക്കി മുറിച്ച ശേഷം നാരങ്ങാനീരും ഉപ്പും കലക്കിയ വെള്ളത്തില്‍ മൂന്നുനാല് മിനിറ്റ് മുക്കിവച്ച ശേഷം കഴുകിയെടുത്താല്‍ മതി.

പാല്‍ പാത്രത്തില്‍ കരിഞ്ഞു പിടിച്ചാല്‍ സോഡാപ്പൊടിയും വെള്ളവും ചേര്‍ത്ത മിശ്രിതം അഞ്ചോ ആറോ മണിക്കൂര്‍ പാത്രത്തില്‍ ഒഴിച്ചുവച്ച ശേഷം കഴുകിയാല്‍ മതി. വെള്ളം കുറച്ചു ചേര്‍ത്ത് പാല്‍ തിളപ്പിച്ചാല്‍ പാത്രത്തില്‍ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാം.

ഇറച്ചി പാകം ചെയ്യുമ്പോള്‍ കഷണങ്ങള്‍ പെട്ടെന്ന് വേവാനും നല്ല മയം കിട്ടുവാനുമായി കഷണങ്ങള്‍ തൈര് പുരട്ടി മൂന്ന് മണിക്കൂര്‍ വച്ച ശേഷം വേവിച്ചാല്‍ മതി. അരപ്പിന്റെ കൂടെ തൈര് കൂടി ചേര്‍ത്തിളക്കി ഇറച്ചിയില്‍ പുരട്ടിവച്ചാല്‍ മതിയാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram