കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പുഴകളിലും തോടുകളിലും വെള്ളം കയറിയതോടെ മീന്‍പിടുത്തം സജീവമായി. കുത്തുവലകളും, തണ്ടാടികളും, വീശുവലകളും ഉപയോഗിച്ചാണ് മീന്‍പിടുത്തം.
ചെമ്പല്ലി, വാള, മുഷി ,കട്‌ല, ചേറുമീന്‍,കരിമീന്‍ എന്നിവയാണ് പ്രധാനമായും വലയില്‍ കുരുങ്ങുന്നത്. മീനുകളുടെ വില്‍പനയും പുഴയോരത്ത് സജീവമാണ്. വാളയ്ക്കും ചെമ്പല്ലിക്കും ഏറെ ആവശ്യക്കാരുണ്ടെന്നാണ് പറയുന്നത്.
റംസാന്‍ കാലമായതോടെ നേരംപോക്കിനായി ചൂണ്ടയുമായി ഇറങ്ങുന്നവരും ഏറെ.