തക്കാളി, പച്ചമുളക് എന്നിവ പോലെ തന്നെ അടുക്കളയില്‍ മാറ്റി നിര്‍ത്താന്‍ പറ്റാത്ത സാധനങ്ങളില്‍ ഒന്നാണ് ഇഞ്ചി. എന്നാല്‍ ഇഞ്ചി വാങ്ങി കൃത്യമായി സൂക്ഷിക്കാത്തതു മൂലം വേഗം ചീത്തായായിപോകും. ചീത്തയാകാതെ ഫ്രഷായി ഇരിക്കുന്ന ഇഞ്ചി ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോഴാണ് ഗുണം ചെയ്യുന്നത്. ഇഞ്ചി വാങ്ങുമ്പോഴും അടുക്കളയില്‍ സൂക്ഷിക്കുമ്പോഴും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നേര്‍ത്ത തൊലിയുള്ള ഉറപ്പുള്ള ഇഞ്ചിയാണ് വാങ്ങേണ്ടത്. കനം കുറഞ്ഞ ഇഞ്ചി വാങ്ങരുത്. ഇത് വേഗം ചീത്തയാകും.
അടുക്കളയില്‍ ഫ്രിഡ്ജിലാണ് ഇഞ്ചി പൊതുവെ സൂക്ഷിക്കാറുള്ളത്. ഫ്രിഡ്ജിലാണെങ്കിലും പേപ്പര്‍ കവറിലോ തുണിയിലോ വായു കടക്കാത്തവിധം പൊതിഞ്ഞു വെയ്ക്കുന്നതാണ് ഉത്തമം.
ഇഞ്ചിയുടെ തൊലി കളഞ്ഞ് മുറിച്ച് പാത്രത്തില്‍ നന്നായി അടച്ചുവെച്ചും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.
അതേസമയം, ഇഞ്ചി റീസീലബിള്‍ പ്ലാസ്റ്റിക് ബാഗിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെ നാളുകള്‍ കേടാകാതിരിക്കും.
കൂടാതെ, നാരങ്ങനീര്, വിനാഗിരി പോലുള്ള അനിഡിക് മിശ്രിതത്തില്‍ മുക്കി വെക്കുന്നതും നല്ലതാണ്. എന്നാല്‍ ഈ മിശ്രിതത്തില്‍ നിന്ന് എടുക്കുമ്പോള്‍ നാലോ അഞ്ചോ തവണ നന്നായി കഴുകിയശേഷം വേണം ഉപയോഗിക്കാന്‍.
Content Highlight: best way to store fresh ginger