ചിക്കന്‍ 65-ന് ആ പേര് വന്നത് എങ്ങനെയാണെന്ന് അറിയാമോ?


2 min read
Read later
Print
Share

65 വ്യത്യസ്തതരം ചേരുവകള്‍ ചേര്‍ത്തു തയ്യാറാക്കുന്നത് കൊണ്ടാണ് ചിക്കന്‍ 65-ന് ആ പേരു വന്നത് എന്നതാണ് മറ്റൊരു കഥ.

ല്ലെങ്കിലും ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള കഥകള്‍ കേള്‍ക്കാന്‍ നല്ല രസമാണ്. അതു പറഞ്ഞപ്പോഴാ, രസത്തിന് ആ പേര് വന്നത് എങ്ങനെയാണ് എന്നറിയാമോ, അവിയലിനോ സാമ്പാറിനോ... ആവോ ആര്‍ക്കറിയാം അല്ലെ. എന്നാല്‍ ചിക്കന്‍ 65-ന് ആ പേരുവന്നതിനു പിന്നില്‍ ഒന്നല്ല ഒരുപാട് കഥകളാണ് നിലവിലുള്ളത്.

ചരിത്രവുമായി ചേര്‍ത്തുനിര്‍ത്തിയാണ് അവയില്‍ പല കഥകളും പ്രചരിക്കുന്നതെങ്കിലും അവയുടെയൊന്നും വിശ്വാസ്യത എത്രത്തോളമാണെന്ന് അറിയില്ല. ചിക്കന്‍ 65 കഷണങ്ങളാക്കി പാചകം ചെയ്യുന്നത് കൊണ്ടാണെന്നും അതല്ല 65 ഇനം ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നത് കൊണ്ടാണ് ആ പേര് വന്നത് എന്നുമൊക്കെയാണ് കഥകള്‍.

നിലവില്‍ ചിക്കന്‍ 65-നെക്കുറിച്ചുള്ള കഥകളില്‍ ചിലത് പരിശോധിക്കാം. തമിഴ്‌നാടുമായി ബന്ധപ്പെട്ടുള്ളവയാണ് ഈ കഥകളില്‍ ഭൂരിഭാഗവും. 1965-ല്‍ ചെന്നൈയിലെ ബുഹാരി റസ്റ്റോറന്റിലാണ് ചിക്കന്‍ 65 എന്ന വിഭവത്തിന്റെ പിറവി എന്നാണ് പൊതുവെ പറയപ്പെടുന്നത്. അതുകൊണ്ടാണ് ഈ വിഭവത്തിന് ചിക്കന്‍ 65 എന്ന പേര് വന്നതത്രേ.

ഇതു കൂടാതെ ബുഹാരി റസ്റ്റോറന്റില്‍ ചിക്കന്‍ 78, ചിക്കന്‍ 82, ചിക്കന്‍ 90 എന്നിവയും ലഭ്യമാണ്. ഈ വിഭവങ്ങള്‍ക്കും ആ പേര് ലഭിച്ചത് അവ ഹോട്ടലില്‍ ആദ്യമായി ഉണ്ടാക്കിയ 1978, 1982, 1990 എന്നീ വര്‍ഷങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നതാണ് മറ്റൊരു രസകരമായ വാദം.

എന്നാല്‍ ഇതൊന്നുമല്ല, ചിക്കന്‍ 65 ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകള്‍ തയ്യാറാക്കുന്നതിനും മറ്റുമായി 65 ദിവസത്തോളം വേണ്ടിവരും. ഇങ്ങനെ 65 ദിവസമെടുത്ത തയ്യാറാക്കുന്നതുകൊണ്ടാണ് ഈ വിഭവത്തിന് ചിക്കന്‍ 65 എന്നു പേരു വന്നത് എന്നുമാണ് മറ്റൊരു വാദം.

65 വ്യത്യസ്തതരം ചേരുവകള്‍ ചേര്‍ത്തു തയ്യാറാക്കുന്നത് കൊണ്ടാണ് ചിക്കന്‍ 65-ന് ആ പേരു വന്നത് എന്നതാണ് മറ്റൊരു കഥ. ജനിച്ച് 65 ദിവസമായ കോഴിയെ വച്ച് തയ്യാറാക്കുന്ന വിഭവമായത് കൊണ്ടാണ് ഇതിന് ചിക്കന്‍ 65 എന്ന പേരു വന്നത് എന്നതാണ് മറ്റൊരു കഥ.

എന്നാല്‍ ഏറ്റവും രസകരമായ കഥ ഇതൊന്നുമല്ല, ദക്ഷിണേന്ത്യയില്‍ ജോലി ചെയ്തിരുന്ന ഉത്തരേന്ത്യക്കാരായ പട്ടാളക്കാരുമായി ബന്ധപ്പെട്ടാണ് ഈ കഥ. മിലിട്ടറി കാന്റീനിലെ തമിഴ് മെനു വായിക്കാനറിയാത്ത പട്ടാളക്കാര്‍ വിഭവത്തിന്റെ നേരെയുള്ള അക്കങ്ങള്‍ പറഞ്ഞാണ് അവര്‍ക്കു വേണ്ടുന്ന വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്.

65-ാം അക്കത്തിനു നേരെയുള്ള വിഭവത്തിനാണ് അവിടെ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചിരുന്നത്. ഓര്‍ഡര്‍ ചെയ്യാനുള്ള എളുപ്പത്തിന് എല്ലാവരും ആ വിഭവത്തെ 65-ാമത്തെ വിഭവം എന്നു വിളിച്ചു ശീലിച്ചു. അങ്ങനെ ഒടുക്കം ചിക്കന്‍ വച്ചുണ്ടാക്കുന്ന ആ 65-ാമത്തെ വിഭവത്തിന് ചിക്കന്‍ 65 എന്നു തന്നെ പേരു വീഴുകയും ചെയ്തു എന്നാണ് കഥ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram