ചിക്കന്റെ ഏത് വിഭവമായാലും നല്ല ചുവന്ന കടുത്ത നിറങ്ങളാകും ഓര്‍മ വരിക .എന്നാല്‍ പച്ച നിറത്തിലുള്ള ഒരു ചിക്കന്‍ വിഭവത്തെ പരിചയപ്പെട്ടാലോ. പാലക് ചിക്കന്‍. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
പാലക് - അര കിലോ
ബോണ്‍ലെസ് ചിക്കന്‍ - ഒരു കിലോ
തേങ്ങ - അര മുറി
കശുവണ്ടി - 20 എണ്ണം
പച്ചമുളക് - 8 എണ്ണം
മല്ലിയില - ഒരു പിടി
മുളകുപൊടി - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപൊടി - അര ടീസ്പൂണ്‍
ഗരംമസാല - അര ടീസ്പൂണ്‍
ഇഞ്ചി - ഒരിഞ്ച് കഷണം
വെളുത്തുള്ളി - 8 എണ്ണം
സവാള നുറുക്കിയത് - 2 എണ്ണം
എണ്ണ- ആവശ്യത്തിന്
ഏലക്കായ - മൂന്നെണ്ണം
കറുവാപട്ട- ഒരു കഷണം
കറുവായില - 2എണ്ണം
തയ്യാറക്കുന്ന വിധം:
പാലക്, മല്ലിയില, പച്ചമുളക്, കശുവണ്ടി, തേങ്ങ, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാവുമ്പോള്‍ ഏലക്കായ, ഗ്രാമ്പു, കറുവാപ്പട്ട, കറുവായില എന്നിവയിട്ട് വഴറ്റുക. അതിലേക്ക് നുറുക്കിയ സവാളയിട്ട് ബ്രൗണ്‍ നിറമാവുന്നതുവരെ വഴറ്റണം. ശേഷം മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേര്‍ക്കണം. അതിലേക്ക് പാലക് -തേങ്ങാ അരപ്പ്, ചിക്കന്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കണം. ശേഷം മല്ലിയില തൂവി അലങ്കരിക്കാം.
content highlight: palak chicken