പെരുന്നാളിന് ഹൈദരാബാദി ബിരിയാണി ആയാലോ?


2 min read
Read later
Print
Share

ഈ പെരുന്നാളിന് സാധാരണ ബിരിയാണിയില്‍ നിന്ന് മാറി ഹൈദരബാദി ബിരിയാണി ഉണ്ടാക്കി നോക്കിയാലോ?

പെരുന്നാള്‍ പോലെ തന്നെ പെരുന്നാളിന്റെ ബിരിയാണിയും ഏറെ പ്രധാനപ്പെട്ടതാണ്. ബലി പെരുന്നാളിന് എല്ലാവരും പ്രത്യേകമായി തയ്യാറാക്കുന്ന വിഭവവും ബിരിയാണിയാണ്. ഈ പെരുന്നാളിന് സാധാരണ ബിരിയാണിയില്‍ നിന്ന് മാറി ഹൈദരബാദി ബിരിയാണി ഉണ്ടാക്കി നോക്കിയാലോ? ഹൈദരബാദി ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

1. ബസ്മതി അരി - ഒരു കിലോ

2. ചിക്കന്‍/മട്ടണ്‍ - ഒരു കിലോ

3. സവാള - 6 എണ്ണം

4. തൈര് - മുക്കാല്‍ കപ്പ്

5. പാല്‍ - അര കപ്പ്

6. ഇഞ്ചി, വെളുത്തുള്ളി അരച്ചത് - 6 ടേബിള്‍ സ്പൂണ്‍

7. പച്ചമുളക് - 6 എണ്ണം

8. ഗരം മസാല - ഒരു ടേബിള്‍ സ്പൂണ്‍

9. മഞ്ഞള്‍പ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍

10. പൊതിന, കളര്‍ - ആവശ്യത്തിന്

11. എണ്ണ, നെയ്യ്- ആവശ്യത്തിന്

12. മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍

13. ചെറുനാരങ്ങ - ഒന്ന്

തയ്യാറാക്കുന്ന വിധം:

എണ്ണ ഒഴിച്ച് രണ്ട് ഉള്ളി നേര്‍മയായി അരിഞ്ഞത് തവിട്ടുനിറം ആവുന്നതുവരെ പൊരിക്കുക. ആ ഉള്ളി പ്ലേറ്റിലേക്ക് മാറ്റിവെക്കുക. ബാക്കി എണ്ണയില്‍ ചിക്കന്‍/ മട്ടന്‍ ഇട്ട് 10 മിനുട്ട് ഇളക്കി വാട്ടിയെടുക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് തൈര്, പാല്‍, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി, പൊതിന എന്നിവ ഇട്ട് നന്നായി 10 മിനുട്ട് യോജിപ്പിച്ച് ഇറക്കി വെക്കുക. ഒരു മണിക്കൂര്‍ ഈ മസാലക്കൂട്ട് മാറ്റിവെക്കുക. ഇതിലേക്ക് മൂന്ന് സവാള ചെറുതായി അരിഞ്ഞ് നന്നായി വാട്ടിയെടുക്കുക. ഈ സവാള മസാലക്കൂട്ടിലേക്ക് ഇട്ട് യോജിപ്പിക്കണം.

ബസ്മതി അരി കഴുകി 20 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. ഒരു നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ കുറച്ച് എണ്ണ ഒഴിച്ച് ഒരു സവാള അരിഞ്ഞത് ഇട്ട് നന്നായി വാട്ടിയെടുക്കുക. അതിലേക്ക് (ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം) ഒഴിച്ച് തിളപ്പിക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാലപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം തിളച്ച് കഴിഞ്ഞാല്‍ അരി ഇടുക. ആദ്യം നന്നായി അഞ്ച് മിനുട്ട് തീ കത്തിക്കുക. 15 മിനുട്ട് ചെറിയ തീയില്‍ വേവിക്കുക. മുക്കാല്‍ വേവില്‍ ചോറ് വേവിക്കുക. ഇതിലേക്ക് നെയ്യ് ചേര്‍ക്കുക

ഇനി ഇറച്ചി മസാല കൂട്ടിലേക്ക് ചോറ് ഇടുക. അതിന്റെ മുകളില്‍ പൊരിച്ചുവെച്ച ഉള്ളി കുറച്ച് വിതറി ഇടുക. പുതിന വിതറുക. നാരങ്ങ നീരില്‍ കളര്‍ ചേര്‍ത്ത് ഒഴിക്കുക. പിന്നെയും ചോറ് ഇട്ട് തവി കൊണ്ട് നിരപ്പായി വെക്കുക. അതിന്റെ മുകളില്‍ പൊരിച്ചുവെച്ച ഉള്ളി, പൊതിന ഇല ഇടുക. അങ്ങനെ ചോറ് തീരുന്നതുവരെ ഇട്ട് തവി കൊണ്ട് നിരപ്പായി 10 മിനുട്ട് ചെറിയ തീയില്‍ ദമ്മ് ആക്കി വെക്കുക. അത് ഒന്ന് സെറ്റായി കഴിഞ്ഞാല്‍ ചോറ് മുഴുവന്‍ വേറൊരു പാത്രത്തില്‍ ഇട്ട് മിക്സ് ചെയ്യുക. മസാല വേറേ തന്നെ വിളമ്പുക. ചോറ് വേറേ വിളമ്പുക. സ്വാദിഷ്ടമായ ഹൈദരബാദി ബിരിയാണി റെഡി.

Content Highlight: hyderabadi biriyani recipe

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram