പാചകത്തിന് വേണ്ടി പ്രത്യേകം സമയം മാറ്റി വയ്ക്കാന്‍ കഴിയാത്തവര്‍ക്ക് വളരെ എളുപ്പത്തില്‍ പതിവുരുചികളില്‍ നിന്ന് വ്യത്യസ്ഥമായ ചില വിഭവങ്ങള്‍ ഉണ്ടാക്കാം. അതില്‍ ഒന്നാണ് കോക്കനട്ട് റൈസ്
കോക്കനട്ട് റൈസ് തയ്യറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
ചോറ് - ഒരു കപ്പ്
തേങ്ങ - കാല്‍ കപ്പ്
കശുവണ്ടി നുറുക്കിയത് -ആറ്
നെയ്യ് -ഒന്നര ടേബിള്‍സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
കായം -ഒരു നുള്ള്
ഉഴുന്നുപരിപ്പ് -അര ടീസ്പൂണ്‍
ചനക്കടല -അര ടീസ്പൂണ്‍
തയ്യറാക്കുന്ന വിധം
കടായിയില്‍ നെയ്യ് ചൂടാകുമ്പോള്‍ കായം, ഉഴുന്നുപരിപ്പ്, ചനക്കടല, കശുവണ്ടി നുറുക്കിയത്, കറിവേപ്പില എന്നിവയലിട്ട് ചെറുതീയില്‍ വഴിറ്റിയെടുക്കുക. അതിലേയ്ക്ക് ചോറ്, തേങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ട് മിനിട്ട് വഴറ്റണം. ശേഷം അടുപ്പില്‍ നിന്നിറക്കി ചൂടോടെ വിളമ്പാം. പ്രത്യേകിച്ച് കറികള്‍ ഒന്നും ഇല്ലെങ്കിലും രുചിയോടെ ഇത് കഴിക്കാവുന്നതാണ്. അല്‍പ്പം വ്യത്യസ്തമായ രുചി പരീക്ഷിക്കുന്നവര്‍ക്ക് കറിവേപ്പിലയ്ക്കൊപ്പം രണ്ടുചുള ചുവന്നുള്ളിയും ചേര്‍ത്ത് വഴറ്റാവുന്നതാണ്.
Content Highlights: how to prepare coconut rice