ബട്ടര്‍ ചിക്കന്‍ പോലെ ചിക്കനില്‍ നെയ്യ് ചേര്‍ത്ത് ഉണ്ടാക്കുന്ന സ്പെഷ്യല്‍ മംഗളുരു വിഭവമാണ് ചിക്കന്‍ ഗീ റോസ്റ്റ്. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
- ചിക്കന്‍ - ഒരു കിലോ
- സവാള - ഒന്ന്
- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
- നെയ്യ് - കാല്‍ കപ്പ്
- ഗരം മസാല - കാല്‍ ടീസ്പൂണ്‍
- മല്ലിപ്പൊടി - അര ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
- വറ്റല്‍മുളക് ( പൊടിച്ചത്)- 5 എണ്ണം
- തൈര് - 4 ടേബിള്‍ സ്പൂണ്‍
- ചെറുനാരങ്ങനീര് - ഒരു ടേബിള്‍ സ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
ഒരു പാത്രത്തില്‍ ചിക്കന്‍, മല്ലിപ്പൊടി, കുരുമുളകുപൊടി, ജീരകം പൊടിച്ചത്, മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങനീര്, ഗരം മസാല, തൈര്, ഉപ്പ് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് രണ്ട് മണിക്കൂര്‍ മാറ്റി വെയ്ക്കുക. ശേഷം പാനില്‍ നെയ്യൊഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ബാക്കി ഒരു ടീസ്പൂണ്‍ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്, വറ്റല്‍മുളക് പൊടിച്ചത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കന്‍ ഇട്ട് വേവിക്കുക.
Content Highlights: Chicken Ghee roast recipe