ചേരുവകള്‍:
1. ഇളം കരിക്ക് - 3 എണ്ണം
2. പാല്‍ - 1 ലിറ്റര്‍
3. മില്‍ക്ക്‌മെയ്ഡ്, പഞ്ചസാര - രുചിയനുസരിച്ച്
4. ഏലയ്ക്ക പൊടിച്ചത് - 2 എണ്ണം
5. കശുവണ്ടി - അലങ്കരിക്കാന്‍
6. നെയ്യ് - ഒന്നര ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
കരിക്ക് രണ്ടെണ്ണം കുറേശ്ശെ കരിക്കിന്‍വെള്ളം ചേര്‍ത്ത് നന്നായി പേസ്റ്റാക്കി മാറ്റിവയ്ക്കുക. ബാക്കിയുള്ള ഒരു കരിക്ക് ചെറുതായി അരിഞ്ഞ് മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാത്രം അടുപ്പില്‍വെച്ച് പാല്‍ തിളപ്പിച്ചെടുക്കുക. ഇതിലേക്ക് മധുരത്തിന് ആവശ്യാനുസരണം പഞ്ചസാരയും മില്‍ക്ക്‌മെയ്ഡും ചേര്‍ക്കുക. പാല്‍ കുറുകിവരുമ്പോള്‍ അതിലേക്ക് കരിക്ക് അരച്ചുവച്ചത് ചേര്‍ക്കുക. അതിനുശേഷം, അതിലേക്ക് നുറുക്കിവെച്ചിരിക്കുന്ന കരിക്കുംകൂടി ചേര്‍ക്കുക. ഒടുവില്‍ ഏലയ്ക്കാപ്പൊടിയും നെയ്യില്‍ വറുത്ത കശുവണ്ടിയും ചേര്‍ത്ത് ഇറക്കിവയ്ക്കാം. ചൂടോടുകൂടിയും തണുപ്പിച്ചും കഴിക്കാവുന്നതാണ്.
Content Highlights: tender cocnut paayasam Recipe