ലഡ്ഡു ഇഷ്ടമില്ലാത്തവര്‍ കുറവാണ്. സാധാരണ കഴിക്കുന്നതില്‍ നിന്ന് അല്‍പം വ്യത്യസ്തമായൊരു ലഡ്ഡു പരീക്ഷിച്ചാലോ? റവയും തേങ്ങയും പഞ്ചസാരയുമൊക്കെ ചേര്‍ത്ത് രുചികരമായ ലഡ്ഡു തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
റവ- അരക്കിലോ
പഞ്ചസാര- അരക്കിലോ
ഏലക്കായ-3,4 എണ്ണം
തേങ്ങ- ഒന്ന്
നെയ്യ്- നാല് സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഒരു സ്പൂണ്‍ നെയ്യ് പാനിലൊഴിച്ച് റവ നിറംമാറാതെ വറുത്തെടുക്കുക. ഒരു തേങ്ങ മുഴുവന്‍ ചുരണ്ടി മാറ്റിവെക്കുക. പഞ്ചസാര പാനിലൊഴിച്ച് അലിഞ്ഞു വരുമ്പോള്‍ തേങ്ങ ചിരവിയത് ചേര്‍ത്ത് നൂല്‍ പരുവമാകുന്നതു വരെ ഇളക്കി കൊടുക്കുക. അതിലേക്ക് ഏലക്കായ പൊടിച്ചതും നെയ്യും ചേര്‍ത്തിളക്കിയതിനു ശേഷം സ്റ്റൗ ഓഫാക്കണം. ഈ മിശ്രിതത്തിലേക്ക് റവ ഇട്ട് കുറച്ചു സമയം നന്നായി ഇളക്കണം. റവയും മിശ്രിതവും നന്നായി യോജിച്ചുവന്നാല്‍ ചൂടാറും മുമ്പെ ലഡ്ഡു ഉരുട്ടിയെടുക്കണം. അരക്കിലോ റവ കൊണ്ട് 30 ലഡ്ഡു വരെ ഉണ്ടാക്കാം, ഒരാഴ്ച്ചയോളം കേടുകൂടാതെയിരിക്കും.
Content Highlights: rava laddu recipe