മഴയത്ത് ചൂടുചായയ്‌ക്കൊപ്പം കിടിലന്‍ പഴഞ്ചക്ക കാരോലപ്പം കൂടിയായാലോ? സംഗതി ഉഷാറാകുമെന്നു പ്രത്യേകം പറയേണ്ടല്ലോ. വെറുതെ കളയുന്ന പഴഞ്ചക്ക ഭൂരിഭാഗം ആളുകളും കഴിക്കാന്‍ ഇഷ്ടപ്പെടുന്നില്ല, എന്നാല്‍ അതുപയോഗിച്ച് കാരോലപ്പം തയ്യാറാക്കിയാല്‍ ഇഷ്ടമാകുമെന്നതിന് സംശയമില്ല. പഴഞ്ചക്ക കൊണ്ടു കാരോലപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
പച്ചരിപ്പൊടി-അരക്കിലോ
പഴഞ്ചക്ക ഉടച്ചത്- കാല്‍കിലോ
ശര്‍ക്കര- കാല്‍ കിലോ
മൈദ- ഒരു ടേബിള്‍ സ്പൂണ്‍
ഏലക്കായ പൊടിച്ചത്- ആവശ്യത്തിന്
തേങ്ങാപൂള്‍ ചെറുതായരിഞ്ഞത്
തയ്യാറാക്കുന്നവിധം
അരക്കിലോ പച്ചരിപ്പൊടിയില്‍ കാല്‍ കിലോ പഴഞ്ചക്ക (കൂഴച്ചക്ക ) ഉടച്ച് ചേര്‍ക്കുക. കാല്‍കിലോ ശര്‍ക്കര ഒരു കപ്പ് വെള്ളമൊഴിച്ച് ഉരുക്കി തണുത്തശേഷം ഒഴിച്ച് യോജിപ്പിക്കുക. ഒരുടേബിള്‍ സ്പൂണ്‍ മൈദയും അല്‍പ്പം ഏലക്കായ പൊടിച്ചതും തേങ്ങാപൂള്‍ ചെറുതായരിഞ്ഞതും ചേര്‍ത്ത് രണ്ട് മണിക്കൂര്‍ പാകമാകാന്‍ വെക്കുക. ശേഷം കാരോലില്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായി വരുമ്പോള്‍ കുഴിയില്‍ പകുതിവീതം മാവൊഴിച്ച് അപ്പം ( ഉണ്ണിയപ്പം )ചുട്ടെടുക്കാം. അരിപ്പൊടിയില്‍ തരി വേണം, വേണ്ടവര്‍ക്ക് അല്‍പ്പം അപ്പക്കാരം ചേര്‍ക്കാം. മധുരം കുടുതല്‍ വേണ്ടവര്‍ക്ക് ആവാം. വെളിച്ചെണ്ണയില്‍ അല്‍പ്പം നെയ്യ് ചേര്‍ത്താല്‍ സ്വാദ് കൂടും.
Content highlights: pazham chakka karolappam