കട്‌ലറ്റ് ഇഷ്ടമില്ലാത്തര്‍ ഉണ്ടാകില്ല. ചിക്കന്‍, ബീഫ്, വെജിറ്റബിള്‍ തുടങ്ങി പല കട്‌ലറ്റുകള്‍ കഴിച്ചിട്ടുണ്ടാകും. എന്നാല്‍ നൂഡില്‍സ് കൊണ്ടുള്ള കട്‌ലറ്റ് കഴിച്ചിട്ടുണ്ടോ? നൂഡില്‍സായതു കൊണ്ട് കുട്ടികള്‍ക്ക് വളരെയധികം ഇഷ്ടപ്പെടുന്ന വിഭവമായിരിക്കും ഈ നൂഡില്‍സ് കട്‌ലറ്റ്. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം
ചേരുവകള്‍:
നൂഡില്‍സ് - 2 പാക്കറ്റ്
ഉരുളക്കിഴങ്ങ് (പുഴുങ്ങി ചതച്ചത്)- 2 എണ്ണം
സവാള് - ഒന്ന്
കാരറ്റ് - ഒന്ന്
റൊട്ടി - 3 എണ്ണം
മുട്ട - 2 എണ്ണം
പച്ചമുളക് - 2 എണ്ണം
മല്ലിയില - ഒരു തണ്ട്
നൂഡില്‍സ് മസാല - 2 പാക്കറ്റ്
ഉപ്പ് - ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
നൂഡില്‍സ് ചൂടുവെള്ളത്തില്‍ വേവിച്ചു മാറ്റിവെക്കുക. ഒരു പാനില്‍ അല്‍പം എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, കാരറ്റ്, മല്ലിയില, നൂഡില്‍സ് മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഈ മസാലയും മാറ്റി വെച്ചിരിക്കുന്ന നൂഡില്‍സും ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി കുഴച്ച് യോജിപ്പിക്കുക. ഇത് കട്‌ലറ്റിന്റെ ആകൃതിയില്‍ പരത്തിയെടുക്കുക. ഇത് മുട്ടയില്‍ മുക്കി റൊട്ടി പൊടിയില്‍ മിക്‌സ് ചെയ്യുക. തുടര്‍ന്ന് പാനില്‍ എണ്ണ ചൂടാക്കി വറുത്തെടുക്കാവുന്നതാണ്.
content highlight: noodles cutlet recipe