ചേരുവകള്‍
- മൈദ - 500 ഗ്രാം
- തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടേത്
- ജീരകം - ഒന്നര ടീസ്പൂണ്‍
- കറുത്ത എള്ള് - ഒന്നര ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- വെളിച്ചെണ്ണ - വറുക്കാന്‍ ആവശ്യത്തിന്
കഴുകി ഉണക്കിയ ഒരു പുതിയ തുണിയില്‍ മൈദ ഇട്ട് ലൂസായി ഒന്ന് കെട്ടി അപ്പച്ചെമ്പില്‍ വച്ച് 10- 15 മിനിട്ട് ആവി കയറ്റിയെടുക്കണം. മൈദയുടെ പശ മാറിക്കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്.
ആവിയില്‍ വെച്ച മൈദ ഒരു കട്ട പോലെ ആയിട്ടുണ്ടാകും. ആ മൈദ കട്ടയുടച്ച് അരിച്ചെടുക്കണം. അതിലേക്ക് പാകത്തിന് ഉപ്പ്, തേങ്ങാപ്പാല്‍, ജീരകം, എള്ള് ഇവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കണം.
സേവനാഴിയില്‍ മുറുക്കിന്റെ അച്ചിട്ട് എണ്ണ തടവിയ വാഴയിലയിലേക്ക് മുറുക്കിന്റെ ആകൃതിയില്‍ ആക്കിയെടുത്ത് നന്നായി ചൂടായ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.
മാവില്‍ അല്‍പം മുളകുപൊടി കൂടി ചേര്‍ത്ത് എരിവുള്ള മുറുക്കും തയ്യാറാക്കാവുന്നതാണ്.
Content Highlights: Murukk recipe