കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ കഴിക്കാനിഷ്ടപ്പെടുന്ന ഒരു നാലുമണി പലഹാരമാണ് മുറുക്ക്. സ്‌കൂളില്‍ കൊണ്ടുപോകാന്‍ പറ്റിയൊരു ഈസി സ്നാക്ക്സ് ബോക്സ് റെസിപ്പി കൂടിയാണ് ഇത്. ഇത്തിരി സമയം കൊണ്ട് നല്ല രുചിയുള്ള മുറുക്കുണ്ടാക്കുന്നത് നോക്കാം
വേണ്ട സാധനങ്ങള്‍
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
മൈദ - രണ്ട് കപ്പ്
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
മഞ്ഞള്‍പൊടി - ചെറിയ ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
കായം - ഒരു നുള്ള്
ശ്രദ്ധിക്കുക: വെള്ളത്തിന് പകരം അരമുറി തേങ്ങയുടെ പാല്‍ ചേര്‍ത്തും മാവ് കുഴക്കാം. തേങ്ങാപാല്‍ ചേര്‍ത്ത് കുഴച്ചാല്‍ ലേശം മധുരം കിട്ടും
തയ്യാറാക്കുന്ന വിധം
ആദ്യം മൈദ പൊടി അപ്പചെമ്പില്‍ വെച്ച് പത്തു മിനിറ്റ് ആവി കയറ്റുക. അതിനുശേഷം താഴെ ഇറക്കി തണുക്കാന്‍ വയ്ക്കുക. തണുത്തതിനു ശേഷം കട്ട പിടിച്ചിരിക്കുന്ന പൊടി നന്നായി ഉടച്ച് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വെള്ളമോ തേങ്ങാപാലോ ഒഴിച്ച് ഇടിയപ്പത്തിന്റെ മാവ് കുഴയ്ക്കുന്ന പരുവത്തില്‍ കുഴയ്ക്കുക. അതിനുശേഷം അടുപ്പില്‍ ചീന ചട്ടിവെച്ച് വറുക്കാന്‍ ആവശ്യമുള്ള എണ്ണ ഒഴിച്ച് ചൂടാക്കുക. സേവനാഴിയില്‍ മാവിട്ട് മുറുക്ക് ചെറുതോ വലുതോ ഇഷ്ടമനുസരിച്ച് വട്ടത്തില്‍ പിഴിയുക. ഇത് ഒരോന്നായി ചൂടായ എണ്ണയില്‍ വറുത്ത് കോരുക.
Content Highlights: Maida murukk recipe