കണ്ണൂര്‍ സ്‌പെഷല്‍ ലക്കോട്ടപ്പം തയ്യാറാക്കാം


1 min read
Read later
Print
Share

കണ്ണൂരില്‍ വളരെ പ്രചാരത്തിലുള്ള പലഹാരമാണ് ലക്കോട്ടപ്പം. മൈദയും കോഴിമുട്ടയുമാണ് പ്രധാന വിഭവങ്ങള്‍.

ചേരുവകള്‍

  1. മൈദ- ഒന്നര കപ്പ്
  2. കോഴിമുട്ട- ഒന്ന്
  3. ഉപ്പ് - ഒരു നുള്ള്
മുട്ട ചിക്കിയെടുക്കാന്‍

  1. കോഴിമുട്ട- നാലെണ്ണം
  2. പഞ്ചസാര- അഞ്ച് ടേബിള്‍ സ്പൂണ്‍
  3. നെയ്യ്- ഒരു ടീസ്പൂണ്‍
  4. അണ്ടിപ്പരിപ്പ് - നാലെണ്ണം
  5. ഉണക്ക മുന്തിരി -പത്തെണ്ണം
  6. ഏലയ്ക്കപ്പൊടി- മൂന്ന് നുള്ള്
  7. പാവു കാച്ചാന്‍
  8. പഞ്ചസാര- ഒരു കപ്പ്
  9. വെള്ളം- ഒരു കപ്പ്
തയ്യാറാക്കുന്ന വിധം

  • പകുതി പഞ്ചസാരയും മൈദയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കോഴിമുട്ട നല്ല അയവില്‍ കലക്കിയെടുക്കുക. ശേഷം ഉപ്പും ചേര്‍ക്കുക. ചൂടായ ദോശക്കല്ലില്‍ പൂരിയുടെ വലുപ്പത്തില്‍ ദോശപോലെ ഒഴിച്ച് മുട്ട ചിക്കിയെടുത്ത് നടുവില്‍വെച്ച് നാലുഭാഗവും മടക്കിയെടുക്കുക.
  • ഇങ്ങനെ നാലെണ്ണം ഉണ്ടാക്കുക. പഞ്ചസാര പാനിയാക്കുക. അപ്പം എടുത്ത് നടുഭാഗം നാലായി കീറി പാനിയൊഴിച്ച് ഉപയോഗിക്കാം.
  • മുട്ട ചിക്കുന്ന വിധം: മുട്ടയും പഞ്ചസാരയും അണ്ടിപ്പരിപ്പും മുന്തിരിയും എലയ്ക്കപ്പൊടിയും യോജിപ്പിക്കുക. ഒരു പാനില്‍ നെയ്യൊഴിച്ച് അതിലേക്ക് ഈ കൂട്ട് ഒഴിച്ച് ചിക്കിയെടുക്കുക.
Content Highlight: kannur special lakottappam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram