ചേരുവകള്‍
1. കോഴിമുട്ട അഞ്ചെണ്ണം
2. ഇറച്ചി 500 ഗ്രാം (ചിക്കനോ ബീഫോ)
3. വലിയ ഉള്ളി 5 എണ്ണം
4. പച്ചമുളക് 6 എണ്ണം
5. ഇഞ്ചി ചതച്ചത് 1 ടീസ്പൂണ്‍
6. കറിവേപ്പില ആവശ്യത്തിന്
7. വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂണ്‍
8. ഗരംമസാല അര ടീസ്പൂണ്‍
9. മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
10. അരിപ്പൊടി രണ്ടു ടീസ്പൂണ്‍
11. റവ അരക്കപ്പ്
12. വെളിച്ചെണ്ണ 500 ഗ്രാം
തയ്യാറാക്കുന്ന വിധം
കോഴിമുട്ട വേവിച്ചശേഷം നാലു കഷ്ണമാക്കി മുറിക്കുക. ഇറച്ചി വേവിച്ച് മിക്‌സിയിലടിച്ച് മാറ്റിവെക്കുക. ഇതിലേക്ക് 3 മുതല്‍ 10 വരെയുള്ള ചേരുവകള്‍ മിക്‌സിയില്‍ അരച്ച് ഇറച്ചിയില്‍ ചേര്‍ക്കുക. ഇതില്‍ അരിപ്പൊടി ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇറച്ചിയും മറ്റ് അരപ്പും ചേര്‍ത്ത ഫില്ലിങ് ഉരുളകളാക്കി അതിനു നടുവില്‍ മുട്ടക്കഷ്ണം വെക്കുക. ഈ ഉരുള റവയില്‍ മുക്കുക. അതിനുശേഷം ബ്രൗണ്‍ നിറമാകുന്നതുവരെ എണ്ണയില്‍ പൊരിച്ചെടുക്കാം.
Content Highlights: Egg kebab Recipes