ഈസി ചോക്ലേറ്റ് കേക്ക്


നിയ വിവേര| mabelvivera@gmail.com

1 min read
Read later
Print
Share

ചേരുവകള്‍:

1. മൈദമാവ് ഒന്നേമുക്കാല്‍ കപ്പ്

2. പഞ്ചസാര 1 കപ്പ്

3. മുട്ട 2 എണ്ണം

4. കൊക്കോ പൗഡര്‍ അരക്കപ്പ്

5. പാല്‍ ഒന്നരക്കപ്പ്

6. ബട്ടര്‍ 125 ഗ്രാം

7. ഗോള്‍ഡന്‍ സിറപ്പ് 2 ടേബിള്‍സ്പൂണ്‍

8. ബേക്കിങ് പൗഡര്‍ 2 ടീസ്പൂണ്‍

9. ബേക്കിങ് സോഡ 2 ടീസ്പൂണ്‍

10. വാനില എസ്സന്‍സ് 1 ടീസ്പൂണ്‍

ഐസിങ്ങിന് വേണ്ടത്:

11. ബട്ടര്‍ 50 ഗ്രാം

12. ഐസിങ് ഷുഗര്‍ 100 ഗ്രാം

13. കൊക്കോ പൗഡര്‍, വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ബേക്കിങ് ഓവന്‍ 180 ഡിഗ്രി സെന്റിഗ്രേഡില്‍ പ്രീഹീറ്റ് ചെയ്യാന്‍ വയ്ക്കുക. മൈദ, കൊക്കോ പൗഡര്‍, പഞ്ചസാര, ബേക്കിങ് പൗഡര്‍ ഇവ നന്നായി ഒരു പാത്രത്തില്‍ മിക്‌സ് ചെയ്ത് വെയ്ക്കുക. വേറൊരു പാത്രത്തില്‍ ബട്ടര്‍ അലിയിച്ച ശേഷം ഗോള്‍ഡന്‍ സിറപ്പ് മിക്‌സ്‌ചെയ്ത് വെയ്ക്കാം. മുട്ട അടിച്ച് പതപ്പിച്ച്, ഇതിലേക്ക് ബേക്കിങ് സോഡ, പാല്‍, എസ്സന്‍സ് എന്നിവ യോജിപ്പിക്കാം. ഈ കൂട്ടിലേക്ക് ആദ്യം മിക്‌സ് ചെയ്ത പൊടികളും ബട്ടറും എല്ലാം ചേര്‍ത്ത് ഒരുമിനിറ്റോളം മീഡിയം സ്പീഡില്‍ ബീറ്റ് ചെയ്യുക.

കേക്ക് പാനില്‍ ബട്ടര്‍ തടവി കുറച്ച് മൈദ തൂവിയശേഷം കേക്ക് മിശ്രിതം പാനിലേക്കൊഴിച്ച് 180 ഡിഗ്രിയില്‍ 50-60 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം.ഐസിങ്: മൃദുവാക്കിയ ബട്ടറും ഐസിങ് ഷുഗറും നന്നായി ബീറ്റ് ചെയ്‌തെടുക്കുക. ഇതിലേക്ക് കൊക്കോ പൗഡര്‍ ചേര്‍ത്ത് കുറേശ്ശേ വെള്ളംചേര്‍ത്ത് കേക്ക് മാവിന്റെ പാകത്തിലെടുക്കാം. ചൂടാറിയ കേക്കില്‍ ഐസിങ് ചെയ്തശേഷം ജെംസ് അല്ലെങ്കില്‍ അതുപോലെയുള്ള കളര്‍ ചോക്ലേറ്റുകൊണ്ട് അലങ്കരിക്കാം.

Content Highlights: Easy Chocolate cake

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram