ചേരുവകള്‍:
1. കാരറ്റ് - 4 എണ്ണം
2. മുട്ട - 4 എണ്ണം
3. പാല്‍പ്പൊടി - 6 ടേബിള്‍സ്പൂണ്‍
4. മൈദ - 1 ടീസ്പൂണ്‍
5. പഞ്ചസാര - 4 ടേബിള്‍സ്പൂണ്‍ (മധുരത്തിനനുസരിച്ച്)
6. വാനില എസന്‍സ് - 1 ടീസ്പൂണ്‍
7. അണ്ടിപ്പരിപ്പ് - 10-15 എണ്ണം
8. കിസ്മിസ് - 10-15 എണ്ണം
9. നെയ്യ്- 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
നാല് കാരറ്റ് തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിച്ച് അത് മുങ്ങുന്നരീതിയില്‍ വെള്ളമൊഴിച്ച് വേവിച്ച് മയപ്പെടുത്തിയെടുക്കുക. ഇത് തണുത്തതിനു ശേഷം ഒരു ബ്ലെന്‍ഡറിലേക്ക് മാറ്റി അതിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് പാല്‍പ്പൊടിയും പഞ്ചസാരയും വാനില എസന്‍സും മൈദയും ചേര്‍ത്ത് വേറെ വെള്ളമൊന്നും ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക.
ഒരു പാനില്‍ നെയ്യൊഴിച്ച് അതില്‍ എടുത്തുവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും കിസ്മിസും വറുത്തുകോരി മാറ്റിവെയ്ക്കുക. ബാക്കിവന്ന നെയ്യുള്ള ഈ പാനിലേക്ക് അരച്ചുവെച്ചിരിക്കുന്ന കൂട്ട് ഒഴിച്ചുകൊടുക്കാം. അത് ലെവല്‍ ചെയ്തതിനു ശേഷം അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് അലങ്കരിക്കാം. ശേഷം ചെറിയ തീയില്‍ അടച്ചുവച്ച് 20-30 മിനിറ്റ് വേവിച്ചെടുക്കുക. വെന്തോ എന്ന് ടൂത്ത്പിക്ക് കൊണ്ട് കുത്തിനോക്കാവുന്നതാണ്. വെന്തുകഴിഞ്ഞ് റൂം ടെമ്പറേച്ചറില്‍ എത്തിച്ചശേഷം ഫ്രിഡ്ജില്‍ െവച്ച് നന്നായി തണുപ്പിച്ച് വിളമ്പാം.
Content Highlights: Carrot pola recipe easy snack recipe