കബേജ് കൊണ്ടുള്ള വട; ഇത് രുചിയുടെ ചാകര


2 min read
Read later
Print
Share

കാബേജ് കൊണ്ടുള്ള തോരനും കറിയും ഉപ്പേരിയും സ്ഥിരം വിഭവങ്ങളാണ്. കാബേജ് കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന വട പരീക്ഷിച്ചു നോക്കാം

ചേരുവകള്‍
1. കാബേജ് (പൊടിയായി അരിഞ്ഞത്) - 1 കപ്പ്
(കാബേജിന്റെ ആദ്യത്തെ മൂന്നോ നാലോ ഇതളുകള്‍ ഒഴിവാക്കണം. ഇത് കീടനാശിനി ഒഴിവാക്കാന്‍ ഒരു പരിധിവരെ സഹായിക്കും)
2. പച്ചമുളക് (പൊടിയായി അരിഞ്ഞത്) - 2 എണ്ണം
3. സവാള (പൊടിയായി അരിഞ്ഞത്) - 1
4. മല്ലിയില (പൊടിയായി അരിഞ്ഞത്) - 2 ടേബിള്‍ സ്പൂണ്‍
5. ഉഴുന്നരച്ചത് - 2 കപ്പ്
6. എണ്ണ - ആവശ്യത്തിന്
7. ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കാബേജ്, പച്ചമുളക്, മല്ലിയില, സവാള, ഉഴുന്നരച്ചത്, ഉപ്പ് എന്നിവയെടുത്ത് വെള്ളം തളിച്ച് മാവ് തയ്യാറാക്കുക. കൈയില്‍ എണ്ണ തടവി കുറേശ്ശേ മാവെടുത്ത് വടയുടെ ആകൃതിയിലാക്കി മധ്യത്തില്‍ കുഴിയുണ്ടാക്കി എണ്ണയില്‍ വറുക്കുക.

Content Highlights: Cabbage vada recipe

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram