ചേരുവകള്‍:
1. തണുത്ത പാല്‍ - 2 കപ്പ്
2. നന്നായി വറുത്ത അവല്‍ - കാല്‍ക്കപ്പ്
3. ചെറുപഴം - രണ്ടെണ്ണം
4. പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
5. നിലക്കടല വറുത്തത് - 2 ടേബിള്‍സ്പൂണ്‍
6. കശുവണ്ടി, പിസ്ത, ബദാം - 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
പാലിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. പഴം നന്നായി ഉടച്ച് ഇതിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക. വേണമെങ്കില്‍ മിക്‌സി ഉപയോഗിക്കാം. ഒരു വലിയ ഗ്ലാസില്‍ ആദ്യം അവല്‍, നിലക്കടല എന്നിവ ഇടുക. അതിലേക്ക് തയ്യാറാക്കിയ പഴം-പാല്‍ മിശ്രിതം ഒഴിക്കുക. അതിന് മുകളിലായി അവലും നിലക്കടലയും ടൂട്ടി ഫ്രൂട്ടി, മറ്റ് നട്‌സ് എന്നിവ ഗാര്‍ണിഷ് ചെയ്ത് സെര്‍വ് ചെയ്യാം. ആവശ്യമെങ്കില്‍ ഐസ്‌ക്രീം കൂടി ചേര്‍ക്കാം.
Content Highlights: Avil milk recipe