മധുരക്കിഴങ്ങ് ഡോനട്ട്
മധുരപ്രിയര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ട പലഹാരമാണ് ഡോനട്ട്. മനസ്സുവച്ചാല്‍ വീട്ടിലും കിടിലന്‍ ഡോനട്ട് ഉണ്ടാക്കാം. നാരുകളാല്‍ സമൃദ്ധമായ മധുരക്കിഴങ്ങ് കൊണ്ടും ഡോനട്ട് തയ്യാറാക്കാം. വെറും മൂന്ന് ചേരുവകള്‍ കൊണ്ട് ഡോനട്ട് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍
മധുര കിഴങ്ങ്- 200 ഗ്രാം
മൈദ- 1 കപ്പ്
പഞ്ചസാര- 1/ 2 കപ്പ്
തയാറാക്കുന്ന വിധം
രണ്ടു കപ്പ് വെള്ളത്തില്‍ തൊലി കളഞ്ഞു കഷ്ണങ്ങള്‍ ആക്കിയ മധുരക്കിഴങ്ങ് വേവിച്ചെടുക്കുക. വെന്ത കിഴങ്ങ് നന്നായി ഉടച്ച് എടുക്കുക. അതിലേക്ക് ഒരു കപ്പ് മൈദ മാവ് ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. മാവ് റോള്‍ ചെയ്തു കഷ്ണങ്ങളാക്കി എടുക്കുക. പന്തിന്റെ ആകൃതിയിലാക്കിയതിനുശേഷം ഡോണട്ട് ആകൃതിയിലാക്കുക. ഇനി എണ്ണയില്‍ ഇട്ടു മൊരിച്ച് എടുക്കുക. പഞ്ചസാര സിറപ്പ് ആക്കി അതിലേക്ക് എണ്ണയില്‍ മൊരിച്ചെടുത്ത ഡോണട്ട് ചേര്‍ത്ത് ഇളക്കി എടുക്കുക. പാത്രത്തിലേക്കു മാറ്റി ഉപയോഗിക്കാം.
Content Highlights: sweet potato doughnuts recipe