സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കാന്‍ ചില പൊടിക്കൈകള്‍


1 min read
Read later
Print
Share

പാചകം അത്ര വശമില്ലാത്തവര്‍ക്ക് ഇത്തരം പൊടിക്കൈകളിലൂടെ ദിവസവും കേള്‍ക്കുന്ന പരാതികള്‍ ഇല്ലാതാക്കുകയും പാചകം എളുപ്പത്തില്‍ പഠിക്കുകയും ചെയ്യാവുന്നതാണ്. പാചകം രസകരവും ഉണ്ടാക്കുന്ന ഓരോ വിഭവങ്ങള്‍ സ്വാദിഷ്ടവുമാക്കാന്‍ ചില പൊടിക്കൈകള്‍.

ചില ചെറിയ പൊടികൈകള്‍ മതി രുചിയേറുന്ന വിഭവങ്ങളുണ്ടാക്കാന്‍. പാചകം അത്ര വശമില്ലാത്തവര്‍ക്ക് ഇത്തരം പൊടിക്കൈകളിലൂടെ ദിവസവും കേള്‍ക്കുന്ന പരാതികള്‍ ഇല്ലാതാക്കുകയും പാചകം എളുപ്പത്തില്‍ പഠിക്കുകയും ചെയ്യാവുന്നതാണ്. പാചകം രസകരവും ഉണ്ടാക്കുന്ന ഓരോ വിഭവങ്ങള്‍ സ്വാദിഷ്ടവുമാക്കാന്‍ ചില പൊടിക്കൈകള്‍.

ഉള്ളി: വെളുത്തുള്ളി, സവാള, ചുവന്നുള്ളി എന്നിവ നേരത്തെ തൊലി കളഞ്ഞു വെയ്ക്കാതിരിക്കുക. ഉള്ളിയുടെ മണം ഭക്ഷണത്തിന് പ്രത്യേക സുഗന്ധം ഉണ്ടാക്കുന്നതാണ്. ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പായി ഉള്ളി അരിയുന്നതാണ് നല്ലത്. നേരത്തെ മുറിച്ചു വെച്ചിരിക്കുന്ന ഉള്ളികളാണെങ്കില്‍ വെള്ളത്തിലോ ബേക്കിങ് സോഡ കലക്കിയ വെള്ളത്തിലോ ഇട്ട് വെയ്ക്കാവുന്നതാണ്.

തക്കാളി: തക്കാളിയുടെ കുരുക്കളാണ് ഭക്ഷണത്തിന് രുചി നല്‍കുന്നത്. തക്കാളിയുടെ കുരുക്കളും മുറിക്കുമ്പോഴുള്ള വെള്ളവും ഭക്ഷണത്തില്‍ ചേര്‍ക്കുന്നതാണ് നല്ലത്.

പച്ചക്കറികള്‍: പച്ചകറികള്‍ ചെറുതീയില്‍ വേവിക്കുന്നതിനു പകരം നല്ല ചൂടില്‍ വേവിക്കുന്നതാണ് ഉത്തമം.

പാന്‍: പാന്‍ നല്ല പോലെ ചൂടായതിനു ശേഷം വേണം ചേരുവകള്‍ ഇടാന്‍. നന്നായി ചൂടായ പാനില്‍ ഭക്ഷണം ഉണ്ടാക്കുന്നതിലൂടെ ചേര്‍ക്കുന്ന ഓരോ ചേരുവകളുടെയും രുചി ഭക്ഷണത്തന് ലഭിക്കുന്നതായിരിക്കും.

ചൂടാറാന്‍ അനുവദിക്കുക : ഭക്ഷണം ചൂടോടെ കഴിക്കുന്നതിനു പകരം അല്‍പം ചൂടാറിയ ശേഷം ആസ്വദിച്ച് കഴിക്കുക. മിതമായ ചൂടില്‍ കഴിക്കുന്നതിലൂടെ മാത്രമേ രുചിയറിയാന്‍ സാധിക്കുകയുള്ളൂ.

content highlight: Simple Hacks to Make Your Food Flavoursome

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram