പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കൊണ്ടു പോകുന്ന പ്രവണത വളരെ കൂടുതലായി കണ്ടു വരുന്നുണ്ട്. കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് സ്റ്റീല്‍ പാത്രത്തില്‍ ഭക്ഷണം കൊണ്ടു പോകുന്നതിലും പല നിറത്തിലുള്ള പ്ലാസ്റ്റിക് ടിഫിനുകളോടാണ് താല്‍പര്യം. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയുന്നുണ്ടെങ്കിലും കുട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വരുന്നവരാണ് അധികവും. പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം കൊടുക്കുന്നതു പോലെ തന്നെ അത് വൃത്തിയാക്കുന്ന കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. എത്ര കഴുകി വൃത്തിയാക്കിയാലും പ്ലാസ്റ്റിക് പാത്രത്തിലെ എണ്ണമയം കളയുക അത്ര എളുപ്പമല്ല. എണ്ണയോ മസാല വിഭവങ്ങളോ ആണെങ്കില്‍ പറയുകയും വേണ്ട. മഞ്ഞളിന്റെ കളര്‍ പോകാന്‍ കുറച്ച് അധികം പണിപെടേണ്ടി വരും.
പ്ലാസ്റ്റിക് പാത്രങ്ങള്‍ വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ദുര്‍ഗന്ധം അകറ്റാന്‍
1. 900 മില്ലി വെള്ളത്തില്‍ നാല് ടീസ്പൂണ്‍ ബേക്കിങ് സോഡ ഇടുക.
2. ഈ വെള്ളത്തില്‍ പ്ലാസ്റ്റിക് പാത്രം മുക്കി വെയ്ക്കുക. അതേസമയം, വലിയ പാത്രമാണെങ്കില്‍ ഈ മിശ്രിതം അര മണിക്കൂര്‍ പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഒഴിച്ച് വെയ്ക്കുക. ദുര്‍ഗന്ധം ഇല്ലാതാകുന്നതാണ്.
3. തുടര്‍ന്ന് സോപ്പ് ഉപയോഗിച്ച് കഴുകാവുന്നതാണ്.
4. വീണ്ടും മണം നില്‍ക്കുന്നുണ്ടെങ്കില്‍ പാത്രത്തിലനുള്ളില്‍ പേപ്പര്‍ ചുരുട്ടി വെച്ച് അടച്ചു വെക്കുക.
5. രണ്ട് ദിവസത്തിന് ശേഷം പേപ്പര്‍ എടുത്ത് സോപ്പുപയോഗിച്ച് കഴുകി വെക്കാവുന്നതാണ്. ദുര്‍ഗന്ധം ഉണ്ടാക്കുന്നതല്ല.
പാത്രത്തിലെ കറ നീക്കം ചെയ്യാന്‍:
1. പാത്രത്തിലെ ഭക്ഷണാവശിഷ്ടങ്ങള്‍ കളഞ്ഞതിനു ശേഷം പാത്രം മിതമായ ചൂടുവെള്ളത്തില്‍ കഴുകുക.
2. ശേഷം പാത്രത്തില്‍ ഭക്ഷണമിരുന്നിരുന്ന അളവില്‍ ഡിസ്ലൈറ്റഡ് വൈറ്റ് വിനാഗിരി ഒഴിച്ചു വെക്കുക. വിനാഗിരിക്ക് പകരം ഹാന്റ് സാനിറ്ററൈസറോ റബ്ബിങ് ആല്‍ക്കഹോളോ ഉപയോഗിക്കാവന്നതാണ്.
3. ഇത് അര മണിക്കൂര്‍ പാത്രത്തില്‍ വെയ്ക്കുക. രോഗാണുക്കള്‍ നശിപ്പിക്കുകയും നല്ല സുഗന്ധം നിലനിര്‍ത്താനും പറ്റിയ ഒന്നാണ് വിനാഗിരി.
4. അര മണിക്കൂറിനു ശേഷം, വിനാഗിരി കളഞ്ഞ് സോപ്പുവെള്ളമോ ഡിഷ് വാഷ് ലിക്വിഡോ ഉപയോഗിച്ച് നന്നായി കഴുകാം.
5. അല്‍പം നേരം പാത്രം കമിഴ്ത്തി വെക്കാവുന്നതാണ്.
content highlight: How To Clean Plastic Food Containers Using Common Kitchen Ingredients