വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ നമുക്കും ഉണ്ടാക്കാം ചിക്കന്‍ സ്‌റ്റെയ്ക്. കാര്യം ചിക്കന്‍ സ്‌റ്റെയ്ക് ഒരു വിദേശിയാണെങ്കിലും മലയാളികള്‍ക്കും ഇതിനോടുള്ള പ്രിയം ദിനംപ്രതി കൂടി വരികയാണ്. നമുക്ക് നോക്കാം എങ്ങനെയാണ് ചിക്കന്‍ സ്‌റ്റെയ്ക് തയ്യാറാക്കുന്നതെന്ന്.
ചേരുവകള്‍
ചിക്കന്‍ ബ്രസ്റ്റ് - 1 ഇടത്തരം വലിപ്പത്തില്‍ ഉള്ളത്
വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍
നാരങ്ങാ നീര് - കാല്‍ ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുറ്റികയോ അതുപോലെ കട്ടിയുള്ള എന്തെങ്കിലും സാധനമോ ഉപയോഗിച്ച് ചിക്കന്‍ ബ്രസ്റ്റ് ചെറുതായി അടിച്ചോ ഇടിച്ചോ പരത്തുക. ഇനി ഒരു കത്തി ഉപയോഗിച്ച് മാംസത്തിന്റെ മുകളില്‍ ചെറുതായി വരയുക.
അരപ്പ് നന്നായി ഇറച്ചിയുടെ അകത്തേക്കും പിടിച്ചു കിട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അടുത്തതായി വെളുത്തുള്ളി പേസ്റ്റും ഇഞ്ചി പേസ്റ്റും കുരുമുളകുപൊടിയും നാരങ്ങാനീരും ഉപ്പും കൂട്ടികുഴിച്ച അരപ്പ് ഇറച്ചിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക.
അരപ്പു നന്നായി ഇറച്ചിയില്‍ പിടിച്ചു കിട്ടുന്നതിനായി അരമണിക്കൂര്‍ വയ്ക്കാം. ഇനി ഗ്രില്‍ പാനില്‍ എണ്ണ പുരട്ടി രണ്ടുപുറവും വേവിച്ചെടുക്കുക. ചെറിയ തീയില്‍ വേവിച്ചെടുക്കുന്നതാണ് നല്ലത്. അങ്ങനെ വിദേശി ചിക്കന്‍ സ്‌റ്റെയ്ക് നമ്മുടെ അടുക്കളയില്‍ തയ്യാര്‍.
Content Highlights: Chicken Steak, Chicken Steak recipe, Chicken fried steak, Chicken steak sizzler, steak chicken, food, world recipes, steak, Chicken recipes