ഫോട്ടോ- ദിനേശ്
എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രുചികരവും ആരോഗ്യകരവുമായ പുലാവായാലോ ഇന്ന് ലഞ്ച് ബോക്‌സില്‍
- വെര്‍മിസെല്ലി: രണ്ട് കപ്പ്
- ബീന്‍സ്, കാരറ്റ് നുറുക്കിയത്: മുക്കാല്‍ കപ്പ്
- പീസ്, അമേരിക്കന്‍ കോണ്‍: മുക്കാല്‍ കപ്പ്
- പച്ചമുളക് നുറുക്കിയത്: നാലെണ്ണം
- സവാള നുറുക്കിയത്: ഒന്ന്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: അര ടീസ്പൂണ്‍
- ഏലക്കായ: അഞ്ചെണ്ണം
- ഗ്രാമ്പൂ: അഞ്ചെണ്ണം
- കറുവാപ്പട്ട: അര ഇഞ്ച് കഷ്ണം
- കറുവയില: രണ്ടെണ്ണം
- മല്ലിപ്പൊടി: മുക്കാല്‍ ടീസ്പൂണ്‍
- കോക്കനട്ട് പൗഡര്‍: ഒരു ടേബിള്‍സ്പൂണ്‍
- മല്ലിയില, പുതിനയില: അല്‍പം
- എണ്ണ: മൂന്ന് ടേബിള്‍സ്പൂണ്‍
- ഉപ്പ്: ആവശ്യത്തിന്
- ചെറുനാരങ്ങാനീര്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെര്‍മിസെല്ലി വറുത്തശേഷം മാറ്റിവെക്കുക. അതേ പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കറുവയില, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്കായ എന്നിവയിട്ട് വഴറ്റണം. ശേഷം പച്ചമുളകും സവാളയും ചേര്‍ത്തിളക്കാം. ഇനി പച്ചക്കറികളും കോണും പീസും ഉപ്പും ചേര്‍ക്കുക. അടച്ചുവെച്ച് പത്ത് മിനിട്ട് വേവിക്കുക. മല്ലിപ്പൊടിയും ചേര്‍ക്കണം. ശേഷം മൂന്ന് കപ്പ് വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ഇനി വെര്‍മിസെല്ലിയും മല്ലിയിലയും പുതിനയിലയും ചേര്‍ക്കാം. മിതമായ തീയില്‍ വെള്ളം വറ്റുന്നതുവരെ അടുപ്പില്‍ വെക്കണം. അവസാനം കോക്കനട്ട് പൗഡറും ചെറുനാരങ്ങാനീരും ചേര്‍ത്ത് ചെറുതായി ഇളക്കാം. കുക്കുമ്പര്‍ റായ്ത്തയ്‌ക്കൊപ്പം കഴിക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: vermicelli pulav