കോലാപുരി ചിക്കന്‍


പ്രമോദ് കുമാര്‍ വി.സി.

3 min read
Read later
Print
Share

ചിക്കനാണ് അതിലും മുഖ്യം. പരമ്പരാഗത ഉത്തരേന്ത്യന്‍ ചിക്കന്‍ വിഭവങ്ങളില്‍പ്രമുഖ സ്ഥാനമാണ് കോലാപുരി ചിക്കനും മുഗളായ് ചിക്കനും ആയതിന്റെ മണം കേട്ടാല്‍ത്തന്നെ നാവില്‍ വെള്ളമൂറും. അവയുടെ രുചികൂട്ടിലൂടെയൊന്ന് ചുറ്റാം.

ചിക്കന്‍ രുചി മലയാളി നാവിന് ലഹരിയായി പടരുന്ന കാലമാണിത്. വറുത്തും കറിവെച്ചും ഫ്രൈ ആക്കിയും ഒട്ടേറെ കോഴി നാം ദിവസവും വിഴുങ്ങുന്നു. അതില്‍ ചൈനീസ് കോണ്ടിനെന്റല്‍ വിഭവങ്ങളും ഉത്തരേന്ത്യന്‍ വിഭവങ്ങളും നോര്‍ത്ത് അമേരിക്കന്‍ വിഭവവും വരെയുണ്ട്. ഭക്ഷണ പ്രേമികളായ നമ്മുടെ രുചിമുകുളങ്ങളെ ഉണര്‍ത്താന്‍ ഉത്തരേന്ത്യന്‍ മാംസവിഭവങ്ങളുമുണ്ട്.

ചിക്കനാണ് അതിലും മുഖ്യം. പരമ്പരാഗത ഉത്തരേന്ത്യന്‍ ചിക്കന്‍ വിഭവങ്ങളില്‍പ്രമുഖ സ്ഥാനമാണ് കോലാപുരി ചിക്കനും മുഗളായ് ചിക്കനും ആയതിന്റെ മണം കേട്ടാല്‍ത്തന്നെ നാവില്‍ വെള്ളമൂറും. അവയുടെ രുചികൂട്ടിലൂടെയൊന്ന് ചുറ്റാം.

കോലാപുരി ചിക്കന്‍
മഹാരാഷ്ട്രയിലെ കോലാപ്പൂരാണ് ഇതിന്റെ ജന്മദേശം മഹാരാഷ്ട്രയില്‍ മാത്രമല്ല ആഗോളതലത്തില്‍ പ്രസിദ്ധിയാര്‍ജിച്ചതാണ്. മറാത്തക്കാരുടെ ചിക്കന്‍ രുചി. കേരളത്തിലും കോലാപുരി, ചിക്കന് ധാരാളം ആരാധകരുണ്ട് അവര്‍ക്കിടയില്‍ പരിചിതമായ രുചിയിലൂടെ


ചേരുവകള്‍

  • കോഴി ഒരു കിലോ (12 കഷണമാക്കിയത്)
  • വറ്റല്‍ മുളക് - 16 എണ്ണം
  • സവാള അരിഞ്ഞത് - 250 ഗ്രാം
  • ഇഞ്ചി പേസ്റ്റ് - 2 ടീസ്പൂണ്‍
  • വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
  • ജാതിക്കപ്പൊടി - 1 നുള്ള്
  • കോലാപുരി ഡ്രൈചട്ണി - രണ്ട് ടേബിള്‍ സ്പൂണ്
  • മല്ലിയില അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
  • എള്ള് - 1 ടീസ്പൂണ്‍
  • കസ്‌കസ് - 2 ടേബിള്‍ സ്പൂണ്‍
  • കുരുമുളക് - 10-15 മണി
  • ജീരകപ്പൊടി - 1/2 ടീസ്പൂണ്‍
  • ജാതിപത്രി - രണ്ടെണ്ണം
  • കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
  • കടുക് - 1 ടീസ്പൂണ്‍
  • കറിവേപ്പില - രണ്ട് അല്ലി
  • പുതിനയില- രണ്ട് അല്ലി
  • ഏലക്കായ പച്ച- 4 എണ്ണം
  • കറാമ്പട്ട - 1 കഷണം
  • കറാമ്പു - 4 എണ്ണം
  • വെളിച്ചെണ്ണ - ഉപ്പ് പാകത്തിന്
  • പച്ചമുളക് - 6 എണ്ണം

തയ്യാറാക്കുന്ന വിധം

കോലാപ്പുരി ചിക്കന്റെ മസാലയാണ് പ്രധാനപ്പെട്ടത് അതിന്റെ ചാറ് തയ്യാറാക്കാന്‍ ഇതിലെ മസാലക്കൂട്ടുകള്‍ കൃത്യമായിരിക്കണം ശരിക്കും രുചി പിടിക്കാന്‍ മസാലക്കൂട്ട് നന്നായി ചിക്കനില്‍ പെരളണം. ആദ്യമായി മസാലക്കൂട്ട് തയ്യാറാക്കാം. അടികട്ടിയുള്ള പാത്രത്തില്‍ കുറച്ച് വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ അല്പം സവാളയും എട്ട് വറ്റല്‍ മുളകും വറുത്ത് മാറ്റിവെക്കുക.

പച്ചമുളക്, എള്ള്, കസ്‌കസ്, കുരുമുളക്, ജീരകം, കടുക്, ഏലക്കായ, ജാതിപത്രി നന്നായി മൂത്ത നാളികേരം ചിരകിയത് (കൊപ്രയായാലും മതി) എന്നിവ ഒരുമിച്ച് വറുത്ത് നന്നായി അരച്ചെടുക്കുക. ഇത് തണുത്ത വെള്ളത്തില്‍ പേസ്റ്റാക്കിയെടുക്കുക. ഇത് ചിക്കന്‍ കഷ്ണങ്ങളില്‍ തേച്ച് പിടിപ്പിച്ച് മാറ്റി വെക്കുക.

നേരത്തെ സവാളയരിഞ്ഞത് വറ്റല്‍ മുളക് എന്നിവ വറുത്ത് ബാക്കി വന്ന വെളിച്ചെണ്ണയില്‍ ബാക്കിയുള്ള സവാള താളഇക്കുക. അതിലേക്ക് ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ വേവിക്കുക. കഴുകി വൃത്തിയാക്കി അരപ്പ് തേച്ചുവെച്ച കോഴി കഷ്ണങ്ങള്‍, മഞ്ഞള്‍പ്പൊടി ബാക്കിയുള്ള വറ്റല്‍ മുളക് പൊടിച്ചത് എന്നിവ ചേര്‍ത്തതിന് ശേഷം നന്നായി വേവിക്കുക. അതിന് ശേഷം അരക്കപ്പ് വെള്ളം ചേര്‍ക്കുക. പിന്നീട് മിതമായ ചൂടില്‍ അഞ്ചുമിനിട്ട് വേവിച്ചതിനുശേഷം പാകത്തിന് ഉപ്പ് ചേര്‍ക്കുക.

കോലാപ്പുരി ഡ്രൈ ചട്ണി ജാതിക്ക പൊടിച്ചത് മല്ലിയില, പുതിനയില അരിഞ്ഞത് എന്നിവയും ചേര്‍ക്കുക. പിന്നീട് കുറച്ചു നേരം അടച്ചുവെച്ച് വേവിച്ചതിന് ശേഷം കറിവേപ്പില ചേര്‍ത്ത് വാങ്ങിയതിന് ശേഷം വറുത്ത് മാറ്റി വെച്ച വറ്റല്‍ മുളക് സവാളചെത്തിയവ ചേര്‍ത്ത് അലങ്കരിക്കുക. മല്ലിയില മുകളില്‍ വെക്കാം. ചിക്കന്‍ മസാലക്കൂട്ടില്‍ ചേര്‍ന്ന വെന്ത് നല്ല കട്ടിയായാലേ കോലാപ്പുരി ചിക്കന്‍ റെഡിയാവൂ. അതിന് സമയം നല്‍കണം. ഇത് അടി കട്ടിയുള്ള പാത്രത്തിലും പ്രഷര്‍ കുക്കറിലും തയ്യാറാക്കാം. ചൂടോടെ കോലാപ്പുരി ചിക്കന്‍ വിളമ്പാം..

കോലാപ്പൂരി ഡ്രൈ ചട്ണി (ആവശ്യമുള്ള സാധനങ്ങള്‍)

  • തേങ്ങാപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
  • കറാമ്പട്ട ഒരു കഷ്ണം
  • കറാമ്പൂ രണ്ടെണ്ണം
  • മല്ലിയില ഒരു കതിര്‍
  • മുളകുപൊടി ഒരു നുള്ള്
  • മല്ലിപ്പൊടി ഒരു നുള്ള്
  • മഞ്ഞള്‍പ്പൊടി ഒരു നുള്ള്
  • എലവര്‍ഗ്ഗം ഇല ഒന്ന്

ഇവ ചേര്‍ത്ത് തേങ്ങാപ്പൊടി വറുത്ത് പൊടിച്ച് എടുക്കുന്നതാണ് കോലാപ്പൂരി ഡ്രൈ ചട്ണി. ഇതിനുപകരം നമ്മള്‍ തേങ്ങ സാധാരണപോലെ വറുത്ത് ആണ് ഇവിടെ ഉപയോഗിക്കുന്നത്. കോലാപ്പൂരി ഡ്രൈ ചട്ണി ഉപയോഗിക്കുകയാണെങ്കില്‍ തേങ്ങാ വറുത്തരച്ച് ഉപയോഗിക്കേണ്ട ആവശ്യമില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram