ബിരിയാണി ഇഷ്ടപ്പെടുന്ന വെജിറ്റേറിയന്‍സിസ് പരീക്ഷിച്ച് നോക്കാവുന്ന മികച്ച വിഭവമാണ് ദാല്‍ ബിരിയാണി. എളുപ്പത്തില്‍ പാചകം ചെയ്യാവുന്ന ഇത് രുചികരവും ഒപ്പം പോഷകസമൃദ്ധവുമാണ്.
ചേരുവകള്‍
1. പരിപ്പ് - 3/4 കപ്പ്
2. ബിരിയാണി അരി - 2 കപ്പ്
3. നെയ്യ് - 5 ടേബിള്‍സ്പൂണ്‍
4. സവാള - 4
5. തക്കാളി അരിഞ്ഞത് - 2
6. ഉണക്കമുളക് - 7
7. മല്ലി - 3 ടീസ്പൂണ്‍
8. ജീരകം - 1 1/2 ടീസ്പൂണ്‍
9. കസ് കസ് - 4 ടീസ്പൂണ്‍
9. ഇഞ്ചി - ചെറിയ കഷ്ണം
10. വെളുത്തുള്ളി - 4 അല്ലി
10. കുങ്കുമ പൂവ് - കാല്‍ ടീസ്പൂണ്‍
11. പാല്‍ - 1 ടീസ്പൂണ്‍
12. ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
1. പരിപ്പ് വെള്ളത്തില്‍ ഇട്ടു ആറു മണിക്കൂര്‍ വയ്ക്കുക. അരി വേവിച്ചു വയ്ക്കുക.
2. നെയ്യ് ചൂടാക്കി മൂന്ന് സവാള നീളത്തില്‍ അരിഞ്ഞത് വറുത്തു ബ്രൗണ്‍ നിറമാക്കി കോരുക.
3. ഒരു സവാള പൊടിയായരിഞ്ഞ് ബാക്കിയുള്ള നെയ്യിലിട്ടു വറുക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഉണക്കമുളക്, മല്ലി, ജീരകം, കസ്‌കസ്, ഇഞ്ചി, തക്കാളി എന്നിവ അരച്ചത് ചേര്‍ത്തു കുറച്ചു നേരം വറക്കുക.
4. തക്കാളി ചേര്‍ത്തു വഴറ്റിയ ശേഷം മസൂര്‍ പരിപ്പ് കുതിര്‍ത്തതും ഉപ്പും കാല്‍ കപ്പ് വെള്ളവും കൂടി ചേര്‍ത്തു വേവിച്ചു വാങ്ങുക.
5. കുങ്കുമ പൂവ് ചെറുതായൊന്നു ചൂടാക്കി ഒരു ടീസ്പൂണ്‍ പാലില്‍ കലക്കി ചോറില്‍ ചേര്‍ക്കുക.
6. വറുത്ത സവാളയും ഉപ്പും കൂടി ചോറില്‍ ചേര്‍ത്തു നന്നായി ഇളക്കുക.
7. ഒരു വലിയ പാത്രത്തില്‍ ഒരു വലിയ സ്പൂണ്‍ നെയ്യൊഴിച്ച് ചോറില്‍ മൂന്നിലൊന്നു ഭാഗം വിളമ്പുക. ഇതിനു മുകളില്‍ പരിപ്പ് മിശ്രിതം പകുതി വിളമ്പി നിരപ്പാക്കുക. മീതെ മൂന്നിലൊരുഭാഗം ചോറ് വിളമ്പി ഒരേ നിരപ്പാക്കുക. മിച്ചമുള്ള പരിപ്പ് മിശ്രിതം വിളമ്പി നിരപ്പാക്കുക. ദാല്‍ ബിരിയാണി തയാര്‍.