-
എന്നും ഒരുപോലെ ചിക്കൻ കറി വച്ചുമടുത്തോ? എന്നാൽ ഇക്കുറി ഒന്ന് മാറ്റിപ്പിടിച്ചാലോ? കാഷ്യൂ ചേർത്ത് ചിക്കൻകറി തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
കാഷ്യു- 10-12
ചിക്കൻ- 500 ഗ്രാം
മുളകുപൊടി-ഒരു ടീസ്പൂൺ
മല്ലിപ്പൊടി-രണ്ടുടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
ഗരം മസാലപ്പൊടി- അര ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ
കസൂരി മേത്തി- അര ടീസ്പൂൺ
സവാള- ഒന്ന്
തക്കാളി- രണ്ട്
എണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അണ്ടിപ്പരിപ്പ് കുതിർത്തതിനു ശേഷം അരച്ചെടുക്കുക. 500 ഗ്രാം ചിക്കൻ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കസൂരി മേത്തി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക. പാനിലേക്ക് എണ്ണയൊഴിച്ചതിനു ശേഷം സവാള അരിഞ്ഞുചേർക്കുക. ഇതു വഴന്നാൽ തക്കാളി ചെറുതായി അരിഞ്ഞുവച്ചതു ചേർക്കുക. ശേഷം ഇതിലേക്ക് മാരിനേറ്റ് ചെയ്തുവച്ച ചിക്കൻ ചേർക്കുക. മാരിനേറ്റ് ചെയ്ത പാത്രത്തിൽ കാൽകപ്പ് വെള്ളമൊഴിച്ച് ഈ വെള്ളം ഉപയോഗിച്ച് ചിക്കൻ വേവിക്കുക. പതിനഞ്ചു മിനിറ്റിനുശേഷം പേസ്റ്റാക്കിയ കാഷ്യൂ ചേർത്ത് നന്നായി ഇളക്കുക. തിളച്ചു കഴിഞ്ഞാൽ അഞ്ചു മിനിറ്റ് മൂടി വച്ചു വേവിക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ച് വാങ്ങിവെക്കാം.
Content Highlights: chicken curry with cashew