ചേരുവകള്‍
- പച്ചമാങ്ങ ( ഇടത്തരം ) - 4-5
- പച്ചമുളക് - 6-7
- കടുക് - 3 ടീസ്പൂണ്‍
- കായപ്പൊടി - 1 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
- തിളപ്പിച്ചാറിയ വെള്ളം - 1/4 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
പച്ചമാങ്ങ ( തൊലി ചെത്താതെ ) ചെറുകഷ്ണങ്ങളാക്കി ഉപ്പ് ചേര്‍ത്തു അര മണിക്കൂര്‍ വയ്ക്കുക.. കടുകും പച്ചമുളകും കായവും കൂടെ വെള്ളം ചേര്‍ത്ത് അല്പം തരുതരുപ്പായി അരച്ചെടുക്കുക..ഈ അരപ്പ് മാങ്ങയിലോട്ട് ചേര്‍ത്ത് നന്നായി ഇളക്കി വെയ്ക്കുക.. അര മണിക്കൂറിനു ശേഷം കഴിക്കാവുന്നതാണ്. ഇതിനു ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം..ഒരാഴ്ചയോളം കേടാവാതെ നില്‍ക്കും
Content Highlights: raw mango pickle
Share this Article
Related Topics